ആശുപത്രി വാസത്തിൽ ഗൂഡാലോചനയോ, അസുഖത്തെക്കുറിച്ച് അറിയാൻ മെഡിക്കൽ ബോർഡ്; തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി തച്ചങ്കരിക്ക് എതിരെ നിലപാട് കടിപ്പിച്ചിരിക്കുന്നത്. ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പിൻവലിച്ചാലും തച്ചങ്കരിയുടെ അസുഖത്തെക്കുറിച്ച് അറിയാൻ മെഡിക്കൽ ബോർഡ് അന്വേഷണത്തിന് സ്വമേധയാ ഉത്തരവിടും എന്നാണ് ഹൈക്കോടതി ഇന്ന് പറഞ്ഞത്.

ആശുപത്രി വാസത്തിൽ ഗൂഡാലോചനയോ,  അസുഖത്തെക്കുറിച്ച് അറിയാൻ മെഡിക്കൽ ബോർഡ്;  തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി

Tomin Thachankary, Kerala High Court

Published: 

12 Nov 2026 | 04:31 PM

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി തച്ചങ്കരിക്ക് എതിരെ നിലപാട് കടിപ്പിച്ചിരിക്കുന്നത്. ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പിൻവലിച്ചാലും തച്ചങ്കരിയുടെ അസുഖത്തെക്കുറിച്ച് അറിയാൻ മെഡിക്കൽ ബോർഡ് അന്വേഷണത്തിന് സ്വമേധയാ ഉത്തരവിടും എന്നാണ് ഹൈക്കോടതി ഇന്ന് പറഞ്ഞത്. ശിക്ഷിക്കപ്പെട്ട് ജയിൽ എത്തിയ തച്ചങ്കരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കേണ്ടത് ആവശ്യമാണ് എന്ന് നിരീക്ഷിച്ച ഹൈക്കോടതി ശ്വാസംമുട്ടൽ ഉള്ള ആൾ ദുബായിൽ പോയി എന്ത് ചെയ്യാനാണെന്നും ചോദിച്ചു.

കോടതിയല്ല ഇന്ത്യയിലെ സാധാരണ പൗരൻ ഉന്നയിക്കുന്ന ചോദ്യമാണ് ഇതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി. ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന അപേക്ഷ പിൻവലിക്കാൻ തച്ചങ്കരി അനുമതി തേടിയത്. ഈ അവസരത്തിലാണ് ഹർജി പിൻവലിച്ചാലും ഞാൻ നിങ്ങളെ വെറുതെ വിടില്ല എന്ന് കോടതി മുന്നറിയിപ്പ് നൽകിയത്.

സർവീസിൽ ഇരിക്കുന്ന കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ കോട്ടയം വിജിലൻസ് കോടതിയാണ് തച്ചങ്കരിയെ നാല് വർഷത്തേക്ക് തടവിനും പിഴ ഒടുക്കാനും വിധിച്ചത്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച തച്ചങ്കരി ശിക്ഷ താൽക്കാലികമായി മരവിപ്പിക്കാനുള്ള വിധി നേടുകയും ജാമ്യം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്നും തന്നെ ദുബായിലെ ജോലിക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Loading...
Unable to load recommendations.
Follow Us
ഫ്ലിപ്കാർട്ട് ടോപ് സ്മാർട്ട്ഫോൺ ഡീൽ: മിവി വൺ 5G
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്