AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko: ‘പേടിച്ചോടിയത്, ആരോ ആക്രമിക്കാൻ വന്നെന്നു കരുതി’; ഷൈനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും

Shine Tom Chacko: നടന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Shine Tom Chacko: ‘പേടിച്ചോടിയത്, ആരോ ആക്രമിക്കാൻ വന്നെന്നു കരുതി’; ഷൈനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും
ഷൈൻ ടോം ചാക്കോ
Nithya Vinu
Nithya Vinu | Published: 19 Apr 2025 | 01:19 PM

ഹോട്ടലിൽ വന്നത് പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്ന് ഷൈൻ ടോം ചാക്കോ. തന്നെ ആരോ ആക്രമിക്കാൻ വന്നതെന്ന് കരുതി പേടിച്ചൊടിയതാണെന്ന് നടൻ മൊഴി നൽകി. ഇന്ന് രാവിലെ 10.15 ഓടെയാണ് ഷൈൻ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്.ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട് 48 മണിക്കൂറിന് ശേഷമാണ് ഷൈൻ പൊലീസിന് മുന്നിൽ എത്തിയത്.

അതേസമയം ഷൈനിനെ വൈ​ദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്നാണ് വിവരം. ഉടൻ തന്നെ നടനെ പരിശോധനയ്ക്കായി കൊണ്ടുപോകുമെന്നും സൂചനയുണ്ട്. ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകളും കോളുകളും, ഗൂഗിൾ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ALSO READ: കൊക്കെയ്ൻ കേസ് മുതൽ സ്ത്രീത്വത്തെ അപമാനിച്ചത് വരെ; ഇതാദ്യമായല്ല ഷൈൻ ടോം ചാക്കോ വിവാദങ്ങളിൽ കുടുങ്ങുന്നത്

ഒരു ഫോൺ മാത്രമാണ് ഷൈന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയത്. ഇത് സ്ഥിരം ഉപയോഗിച്ചിരുന്ന ഫോൺ ഇത് തന്നെയാണോ എന്ന സംശയത്തിലാണ് പൊലീസ്. സ്ഥിരമായി മൂന്ന് ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ഷൈനിന്റെ മൊഴി.

നടന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും ഷൈൻ കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.