AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chelakkara Death: ചേലക്കരയിൽ കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരി മരിച്ചു, അമ്മയും സഹോദരനും ​ഗുരുതരാവസ്ഥയിൽ

Thrissur Chelakkara Death: മക്കൾക്ക് വിഷം കൊടുത്തതിന് ശേഷം അമ്മയും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നി​ഗമനം. നിലവിൽ അണിമയുടെ സഹോദരനും അമ്മ ഷൈലജയും ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചേലക്കര അന്തിമഹാകാളൻ കാവിലാണ് സംഭവം.

Chelakkara Death: ചേലക്കരയിൽ കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരി മരിച്ചു, അമ്മയും സഹോദരനും ​ഗുരുതരാവസ്ഥയിൽ
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 24 Sep 2025 06:31 AM

തൃശൂർ: ചേലക്കരയിൽ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യാശ്രമത്തിൽ ആറ് വയസ്സുകാരി മരിച്ചു (Chelakkara Death). മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്റെയും ഷൈലജയുടെ മകൾ അണിമ (6) ആണ് മരിച്ചത്. ചേലക്കര അന്തിമഹാകാളൻ കാവിലാണ് സംഭവം. അമ്മയും മക്കളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവിൽ അണിമയുടെ സഹോദരനും അമ്മ ഷൈലജയും ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

വീട് തുറക്കുന്നത് കാണാതെ വന്നതോടെയാണ് നാട്ടുകാർ അന്വേഷിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അമ്മയേയും മക്കളേയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അണിമയുടെ ജീവൻ രക്ഷിക്കാനായില്ല. അമ്മയും സഹോദരനും ​ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.

Also Read: അമീബിക് മസ്തിഷ്‌കജ്വരം തടയാൻ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

മക്കൾക്ക് വിഷം കൊടുത്തതിന് ശേഷം അമ്മയും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നി​ഗമനം. അണിമയുടെ അമ്മ ഷൈലജ (34), സഹോദരൻ അക്ഷയ് (4) എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. ഷൈലജയുടെ ഭർത്താവായ പ്രദീപ് അടുത്തിടെയാണ് അസുഖബാധിതനായി മരിച്ചത്.

പാലക്കാട് അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

പാലക്കാട് സർക്കാർ സ്കൂൾ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്കൂളിലെ അധ്യാപകനാണ് സലീം. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് അധ്യാപകനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.