AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Child Death: തെരുവ്നായ കുറുകെ ചാടി, പിതാവ് ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ടു; കടയ്ക്കാവൂരിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Student dies after auto overturns: അപകടത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷിതാക്കൾ പരിക്കേറ്റ് ചികിത്സയിലാണ്.

Child Death: തെരുവ്നായ കുറുകെ ചാടി, പിതാവ് ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ടു; കടയ്ക്കാവൂരിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
സഖിImage Credit source: social media
nithya
Nithya Vinu | Updated On: 24 Sep 2025 07:29 AM

തിരുവനന്തപുരം: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. കടയ്ക്കാവൂർ സ്വദേശിയും ജാൻപോൾ, പ്രവിന്ധ്യ ദമ്പതികളുടെ മകളുമായ സഖി (11) ആണ് മരിച്ചത്. പിതാവ് ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് സഖി വാഹനത്തിന്റെ അടിയിൽപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നര മണിയോടെ കടയ്ക്കാവൂര്‍ മേല്‍പ്പാലത്തിന് മുകളില്‍ വൈകിട്ടായിരുന്നു അപകടം. സ്കൂളിലെ പി.റ്റി.എ മീറ്റിംഗ് കഴിഞ്ഞ് പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽ അമ്മയ്‌ക്കൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്രതീക്ഷിതമായി തെരുവ് നായ കുറുകെ ചാടിയപ്പോൾ മറ്റൊരു സൈഡിലേക്ക് ഓട്ടോ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം തെറ്റി വാഹനം മറിയുകയായിരുന്നു.

അപകടത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷിതാക്കൾ പരിക്കേറ്റ് ചികിത്സയിലാണ്. കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സഖി.

ALSO READ: ചേലക്കരയിൽ കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരി മരിച്ചു, അമ്മയും സഹോദരനും ​ഗുരുതരാവസ്ഥയിൽ

അമീബിക് മസ്തിഷ്‌കജ്വരം; നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. രോഗം തടയുന്നതിനായി ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ നിർബന്ധമാക്കി ഉത്തരവിറക്കി.

നിര്‍ദേശങ്ങൾ

മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ എന്നിവിടങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കണം.

നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിലെ ജലാശയങ്ങളിൽ നിർബന്ധമായും ക്ലോറിനേഷൻ നടത്തണം. ക്ലോറിന്റെ അളവ് പരിശോധിച്ച് രേഖപ്പെടുത്തുകയും വേണം.

കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലസംഭരണികളും ക്ലോറിനേറ്റ് ചെയ്യണം.

ജലസ്രോതസ്സുകളിലേക്ക് മാലിന്യങ്ങൾ ഒഴുക്കി വിടുന്നത് ഒഴിവാക്കണം.

ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കർശനമായി തടയണം.