AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dijo Kappan: ഡിജോ കാപ്പന്റെ സംസ്കാരം ഇന്ന്; ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ

Dijo Kappan Funeral Today: ഡിജോ കാപ്പന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോട്ടയം കളക്ടർ, കോട്ടയം ജില്ലാ പോലീസ് മേധാവി എന്നിവർക്ക് ഉത്തരവ് നൽകി. സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഭൌതിക ശരീരത്തിൽ റീത്ത് സമർപ്പിക്കുന്നതാണ്.

Dijo Kappan: ഡിജോ കാപ്പന്റെ സംസ്കാരം ഇന്ന്; ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ
Dijo KappanImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 03 May 2026 | 08:12 AM

കോട്ടയം: പൊതുപ്രവർത്തകൻ ഡിജോ കാപ്പന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിലാണ് ശുശ്രൂഷകൾ നടക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം ഇന്നലെ രാത്രി പാലാക്കാടുള്ള വീട്ടിൽ എത്തിച്ചിരുന്നു. നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കളും നാട്ടുക്കാരും അന്തിമോപചാരം അർപ്പിക്കാൻ എത്തി.

ഡിജോ കാപ്പന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോട്ടയം കളക്ടർ, കോട്ടയം ജില്ലാ പോലീസ് മേധാവി എന്നിവർക്ക് ഉത്തരവ് നൽകി. സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഭൌതിക ശരീരത്തിൽ റീത്ത് സമർപ്പിക്കുന്നതാണ്.

ഡിജോ കാപ്പൻ വിടവാങ്ങി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡിജോ കാപ്പൻ അന്തരിച്ചത്. 68 വയസായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ സംഭവിച്ച വാഹനാപകടത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലെത്തെ പാർക്കിംഗ് നിലയിൽ നിന്ന് കാർ താഴേക്ക് ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം.

ALSO READ: സുഹൃത്തിന്റെ വിവാഹത്തിന് മാഹിയിൽ നിന്ന് 22 ലിറ്റർ മദ്യം കടത്തി; യുവാക്കൾ പിടിയിൽ

കേരള രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ ശക്തമായ സാന്നിധ്യമായിരുന്നു ഡിജോ കാപ്പൻ. കേരള കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് അദ്ദേഹം പൊതുരംഗത്തേക്ക് കടന്ന് വരുന്നത്. തുടർന്ന് കേരള സർവകലാശാലയുടെ യൂണിയൻ ജനറൽ സെക്രട്ടറിയായും കെ.എസ്.യുവിന്റെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡന്‍റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1998ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. തുടർന്ന് ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് വേണ്ടിയും റോഡ് സുരക്ഷയ്ക്ക് വേണ്ടിയും പ്രവർത്തിച്ചു. അദ്ദേഹം ഉപഭോക്താക്കളുടെ അവകാശത്തിന് വേണ്ടി നടത്തിയ നിയമ പോരാട്ടങ്ങൾ ശ്രദ്ധേയമാണ്. സെന്റർ ഫോർ കൺസ്യുമർ എഡ്യൂക്കേഷൻ സ്ഥാപിച്ചതും അദ്ദേഹമാണ്.

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം

മെഡിക്കൽ കോഴ്സുകളിൽ പ്രവേശത്തിനായുള്ള നീറ്റ് യുജി പരീക്ഷയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് മണി വരെയാണ് പരീക്ഷ നടക്കുന്നത്. റിപ്പോർട്ടിംഗ് സമയം രാവിലെ 11 മുതൽ ഒന്നര വരെയാണ്. രാജ്യത്തിനകത്തും പുറത്തുമായി ഏകദേശം ഇരുപത് ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 23 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ആവശ്യമായ പോലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

പരീക്ഷയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ രാവിലെ 9.30 മുതലാണ് നിയന്ത്രണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുമായി വരുന്ന വാഹനങ്ങൾ വിദ്യാർത്ഥികളെ ഇറക്കിയ ശേഷം പാർക്കിങ് സ്ഥലങ്ങളിൽ ഗതാഗത തടസമുണ്ടാക്കാത്ത വിധത്തിൽ പാർക്ക് ചെയ്യേണ്ടതാണെണ് പോലീസ് അറിയിച്ചു. ആറ്റുകാല്‍ പാര്‍ക്കിംഗ് ഗ്രൌണ്ട് , നഗരസഭയുടെ തമ്പാനൂ‍ര്‍, പാളയം എന്നീ സ്ഥലങ്ങളിലെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗുകള്‍ ,കവടിയാര്‍ മുത‍ല്‍ കുറവന്‍കോണം വരെയുള്ള റോഡിന്റെ ഇടത് വശവും, വിമന്‍സ് കോളേജ് മുതല്‍ വഴുതയ്ക്കാട് വരെയുള്ള റോഡിന്റെ ഇടത് വശവും ഗതാഗതതടസ്സമുണ്ടാകാത്ത വിധത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണെന്ന് പോലീസ് അറിയിച്ചു.

English Summary:

funeral of Dijo Kappan will be held today. The funeral will be held at the Cherupushpam Church in, Meenachil at 3 pm with official honors. He was an active presence in the political and cultural spheres of Kerala.

Follow Us