South Kerala Election 2026 Results LIVE: സെഞ്ചുറി അടിച്ച് കേരളം UDF തൂക്കി; 37ൽ ഒതുങ്ങി LDF, BJP ചാത്തനൂരിൽ അക്കൗണ്ട് തുറന്നു
South Kerala Assembly Election 2026 Results Live Online: കേരളത്തിന്റെ ഭരണം യുഡിഎഫിലേക്ക് തിരിച്ചെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്. എന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് തുടര്‍ഭരണം നേടുമെന്ന ഉറപ്പിലാണ് എല്‍ഡിഎഫ് മുന്നണി. രാവിലെ 9 മണിയോടെ കേരളം വലത്തോട്ടോ ഇടത്തോടെ എന്നറിഞ്ഞ് തുടങ്ങും.

തെക്കന്‍ കേരളം തെരഞ്ഞെടുപ്പ് ഫലം
തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ഇന്ന് കര്‍ട്ടന്‍ വീഴും. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സംസ്ഥാനം ആരുടെ കൈകളിലേക്ക് എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെക്കന്‍ കേരളവും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും ഈ വര്‍ഷം നടന്നത് കരുത്തുറ്റ പോരാട്ടമാണ്. ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ നേമം. ഇവിടെ ഇത്തവണ സീറ്റ് പിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.
കേരളത്തിന്റെ ഭരണം യുഡിഎഫിലേക്ക് തിരിച്ചെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്. എന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് തുടര്‍ഭരണം നേടുമെന്ന ഉറപ്പിലാണ് എല്‍ഡിഎഫ് മുന്നണി. രാവിലെ 9 മണിയോടെ കേരളം വലത്തോട്ടോ ഇടത്തോടെ എന്നറിഞ്ഞ് തുടങ്ങും.
LIVE NEWS & UPDATES
-
Chathanoor BJP Victory : ആരും പ്രതീക്ഷിക്കാതെ ചാത്തന്നൂരിൽ ബിജെപിക്ക് ജയം
കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ബിജെപി ജയം. ബിജെപിയുടെ ബിബി ഗോപകുമാർ 4002 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ജയം. സിപിഐയുടെ ആർ രാജേന്ദ്രനെയാണ് ബിജെപി നേതാവ് തോൽപ്പിച്ചത്
-
Haripad Assembly Election Result 2026 : ഇത് ആർസിയുടെ ഹരിപ്പാട്
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വമ്പൻ ജയം. 23,377 വോട്ടുകൾക്കാണ് ചെന്നിത്തല ജയിച്ചത്.
-
-
Kottayam District Assembly Constituencies Result Updates : കോട്ടയത്തും യു.ഡി.എഫിന് 100 ശതമാനം ജയം
കോട്ടയത്ത് കേരളം കോൺഗ്രസ് എമ്മിന് അടിതെറ്റി. പൂജ്യത്തിലേക്ക്. കോട്ടയത്തെ ഒമ്പത് സീറ്റിലും യു.ഡി.എഫാണ് മുന്നിൽ നിൽക്കുന്നത്. മന്ത്രി വി എൻ വാസവൻ അടക്കമുള്ളവരാണ് കോട്ടയത്ത്
പൂഞ്ഞാർ- യുഡിഎഫ്
കാഞ്ഞിരപ്പള്ളി- യുഡിഎഫ്
ചെങ്ങനാശ്ശേരി- യുഡിഎഫ്
പുതുപ്പള്ളി- യുഡിഎഫ്
കോട്ടയം- യുഡിഎഫ്
ഏറ്റുമാനൂർ- യുഡിഎഫ്
വൈക്കം- യുഡിഎഫ്
കടുതുരുത്തി- യുഡിഎഫ്
പാല- യുഡിഎഫ് -
Alappuzha District Assembly Constituencies Result Updates : ആലപ്പുഴയിലെ ഇടതുകോട്ടകൾ തകർന്നടിഞ്ഞു
ആലപ്പുഴ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിൽ യു.ഡി.എഫ് ആറ് സീറ്റിൽ മുന്നിൽ. മൂന്ന് ഇടത്താണ് എൽഡിഎഫിന് ലീഡുള്ളത്. 2021ൽ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമായിരുന്നു യുഡിഎഫിനൊപ്പം നിന്നിരുന്നത്
ചെങ്ങന്നൂർ- എൽഡിഎഫ്
മാവേലിക്കര- എൽഡിഎഫ്
കായംകുളം- യുഡിഎഫ്
ഹരിപ്പാട്- യുഡിഎഫ്
ചേർത്തല- എൽഡിഎഫ്
ആലപ്പുഴ- യുഡിഎഫ്
അമ്പലപ്പുഴ- യുഡിഎഫ്
അരൂർ- യുഡിഎഫ്
കുട്ടനാട്-യുഡിഎഫ് -
Pathanamthitta District Assembly Constituencies Result Updates : പത്തനംതിട്ടയിൽ 5/5 യു.ഡി.എഫിന്
പത്തനംതിട്ട മണ്ഡലത്തിൽ അഞ്ചിൽ അഞ്ച് സീറ്റും യുഡിഎഫിന്. 2021ൽ ഈ അഞ്ച് മണ്ഡലം എൽഡിഎഫാണ് സ്വന്തമാക്കിയത്. ആറന്മുള മന്ത്രി വീണ ജോർജ് ഉൾപ്പെടെയുള്ളവർക്കാണ് തിരിച്ചടി ഏറ്റിരിക്കുന്നത്.
അടൂർ- യുഡിഎഫ്
കോന്നി- യുഡിഎഫ്
ആറന്മുള- യുഡിഎഫ്
റാന്നി- യുഡിഎഫ്
തിരുവല്ല- യുഡിഎഫ് -
Kerala Assembly Election Result UDF Response : നന്ദി അറിയിച്ച് കെപിസിസി
നന്ദിയും സന്തോഷവും അറിയിച്ച് കെപിസിസി നേതൃത്വം
-
Kollam District Assembly Constituencies Result Updates : കൊല്ലത്തിൻ്റെ ഇടത് കോട്ട തകർത്ത് യുഡിഎഫ്
കൊല്ലം യു.ഡി.എഫ് ഇങ്ങെടുത്തു. ജില്ലയിലെ 11 മണ്ഡലങ്ങളിൽ നിന്നും എട്ട് സീറ്റുകളിൽ മുന്നിൽ. എൽഡിഎഫിന് ലീഡുള്ളത് മൂന്ന് സീറ്റിൽ മാത്രം. 2021ൽ കൊല്ലത്തെ പത്ത് സീറ്റും എൽഡിഎഫ് ആയിരുന്നു സ്വന്തമാക്കിയത്
ചാത്തനൂർ – എൽഡിഎഫ്
ഇരവിപുരം – യുഡിഎഫ്
കൊല്ലം – യുഡിഎഫ്
കുണ്ടറ- യുഡിഎഫ്
ചടയമംഗലം- യുഡിഎഫ്
പുനലൂർ- എൽഡിഎഫ്
പത്തനാപുരം- യുഡിഎഫ്
കൊട്ടാരക്കര- എൽഡിഎഫ്
കുന്നത്തൂർ – യുഡിഎഫ്
ചവറ- യുഡിഎഫ്
കരുനാഗപ്പള്ളി- യുഡിഎഫ് -
Thiruvananthapuram District Assembly Constituencies Result Updates : തലസ്ഥാനത്തും എൽഡിഎഫിന് തിരിച്ചടി, നേമം പിടിക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടം
തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിൽ 8 ഇടത്ത് മാത്രമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് അഞ്ചും നേമത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ 13 മണ്ഡലങ്ങളും എൽഡിഎഫ് സ്വന്തമാക്കിയിരുന്നു
നെയ്യാറ്റിൻകര – എൽഡിഎഫ്
കോവളം – യുഡിഎഫ്
കാട്ടാക്കട – യുഡിഎഫ്
പാറശ്ശാല – എൽഡിഎഫ്
അരുവിക്കര – യുഡിഎഫ്
നേമം- എൻഡിഎ
തിരുവനന്തപുരം – യുഡിഎഫ്
വട്ടിയൂർക്കാവ് – എൽഡിഎഫ്
കഴക്കൂട്ടം- എൽഡിഎഫ്
വാമനപുരം – യുഡിഎഫ്
നെടുമങ്ങാട് – എൽഡിഎഫ്
ചിറയൻകീഴ്- എൽഡിഎഫ്
ആറ്റിങ്ങൽ – എൽഡിഎഫ്
വർക്കല – എൽഡിഎഫ് -
Pathanapuram Assembly Election Result : പത്തനാപുരത്ത് ഗണേഷ് കുമാറിന് തിരിച്ചടിയോ?
നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ പിന്നിൽ. കോൺഗ്രസിൻ്റെ ജ്യോതികുമാർ ചാമക്കാലയാണ് മുന്നിലുള്ളത്.
-
Kozhikode South Election Results: കോഴിക്കോട് സൗത്തിൽ ആര്
കോഴിക്കോട് സൗത്തിൽ ലീഡ് ചെയ്യുന്നത് ടീ റെനീഷ്
-
Mavelikara Assembly Election Result 2026 : മാവേലിക്കരയിൽ എൽഡിഎഫിന് മുൻ തൂക്കം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര മണ്ഡലത്തിൽ എൽഡിഎഫിന് ലീഡ്. വോട്ടിങ് മെഷിനിലെ വോട്ട് എണ്ണി തുടങ്ങിയപ്പോൾ നേരിയ വോട്ടിൻ്റെ ഭൂരിപക്ഷമാണ് അരുൺകുമാറിനുള്ളത്.
-
Ernakulam District Assembly Election Result Updates : എറണാകുളത്ത് ആര് മുന്നിൽ
നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ യുഡിഎഫിന് നേരിയ മുൻ തൂക്കം. അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ നാല് സീറ്റ് ലീഡ് ചെയ്ത് എൽഡിഎഫ് തൊട്ടുമുന്നിൽ. അതേസമയം കളമശ്ശേരിയിൽ സ്ട്രോങ് റൂമിൻ്റെ താക്കോൽ നഷ്ടപ്പെട്ടത് വോട്ടെണ്ണൽ നടപടിക്രമം വൈകി.
-
ആറന്മുളയില്‍ ആര്?
കേരള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഏറ്റവും നിര്‍ണായകമായ മണ്ഡലങ്ങളിലൊന്നാണ് ആറന്മുള. തുടര്‍ച്ചയായി മൂന്നാം തവണയും വീണ ജോര്‍ജ് മണ്ഡലത്തില്‍ ജനവിധി തേടുകയാണ്. വീണയെ താഴെയിറക്കി അധികാരം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കിയും എന്‍ഡിയുടെ കുമ്മനം രാജശേഖരനും മത്സരരംഗത്തുണ്ട്. Read More
-
Kerala Assembly Election Result 2026 First Trend : ആദ്യം മിനിറ്റുകളിൽ യുഡിഎഫിന് മുൻതൂക്കം
തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മിനിറ്റുകളിൽ യുഡിഎഫിന് അനുകൂലം. 130 മണ്ഡലങ്ങളിലെ ആദ്യ വിവരങ്ങൾ പുറത്ത് വരുമ്പോൾ യുഡിഎഫ് 70 സീറ്റുകളിൽ മുന്നിൽ. എൽഡിഎഫ് 60 സീറ്റുകളിൽ മുന്നിൽ. എൻഡിഎ നാല് സീറ്റുകളിൽ നേട്ടം. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 8.30 ഓടെ ഇവിഎം യൂണിറ്റ് എണ്ണി തുടങ്ങും.
-
കോണ്‍ഗ്രസ് അധികാരത്തിലെത്തും
കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് എംപി ജെബി മേത്തര്‍.
#WATCH | Thiruvananthapuram, Keralam: On the Kerala state elections 2026, Congress MP Jebi Mather says, “We are very confident that it’s going to be a very scintillating victory and that is a wish of the people of Kerala and the decision of the people of Kerala that it should be… pic.twitter.com/GfVzxROeCJ
— ANI (@ANI) May 3, 2026
-
Assembly Election Result 2026 : ആര് നേടും? തിരഞ്ഞെടുപ്പ് ഫലങ്ങൾ അറിയാം
അഞ്ച് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഫലങ്ങൾ അറിയാം
-
Kerala Assembly Election Party Wise Result : മുന്നണി തിരച്ചുള്ള ഫലം അറിയാം
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ഓരോ പാർട്ടികളും നേടിയ വോട്ടുനില അറിയാം
-
Kerala Assembly Election Updates : വോട്ടെണ്ണൽ തുടങ്ങി
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ
-
കളമശേരിയില്‍ താക്കോല്‍ കാണാനില്ല
കളമശേരി നിയോജക മണ്ഡലത്തിലെ സ്‌ട്രോങ് റൂമിന്റെ താക്കോല്‍ കാണാനില്ല. അവസാന റൗണ്ട് വോട്ടെണ്ണല്‍ നടക്കേണ്ട സ്‌ട്രോങ് റൂം താക്കോലാണ് കാണാതായിരിക്കുന്നത്.
-
കേരളത്തില്‍ താമര വിരിയും
കേരളത്തില്‍ ഒരുപാട് മണ്ഡലങ്ങളില്‍ താമര വിരിയുമെന്ന് ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന്‍. ഒന്നിലധികം സീറ്റുകള്‍ ബിജെപിക്ക് നേടാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.
-
പെരുമ്പാവൂരില്‍ സ്‌ട്രോങ് റൂം തുറന്നു
പെരുമ്പാവൂരില്‍ സ്‌ട്രോങ് റൂം തുറന്നു. എറണാകുളം ജില്ലയില്‍ ആദ്യം സ്‌ട്രോങ് റൂം തുറന്ന സ്ഥലങ്ങളിലൊന്ന് പെരുമ്പാവൂരാണ്. മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മനോജ് മൂത്തേടനാണ് സ്ഥാനാര്‍ത്ഥി. തന്നെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ നിലവിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി അതൃപ്തി വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ ബേസിള്‍ പോളാണ് ഇടതുസ്ഥാനാര്‍ത്ഥി. ട്വന്റി ട്വന്റിയുടെ ജിബി പാത്തിക്കലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
-
സ്‌ട്രോങ് റൂമുകള്‍ തുറക്കാന്‍ തുടങ്ങി
കേരളത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സ്‌ട്രോങ് റൂമുകള്‍ തുറന്നുതുടങ്ങി. രാവിലെ ആറരയോടെയാണ് സ്‌ട്രോങ് റൂം തുറക്കല്‍ നടപടികള്‍ ആരംഭിച്ചത്. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍.
-
ഫലം കാത്ത് മുഖ്യമന്ത്രി കണ്ണൂരില്‍
കണ്ണൂരിലാണ് പതിവുപോലെ പിണറായി വിജയന്‍. എല്ലാ വര്‍ഷവും സ്വന്തം വസതിയില്‍ ഇരുന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ഫലം അറിയാറുള്ളത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിരുവനന്തപുരത്തുള്ള കന്റോണ്‍മെന്റിലും ഫലം കാത്തിരിക്കുന്നു.
-
രണ്ടുമണിക്കൂര്‍ മാത്രം
കേരളത്തിന്റെ ഭാവി ആരുടെ കൈകളില്‍ ഭദ്രമെന്ന് അറിയാന്‍ ഇനി വെറും രണ്ട് മണിക്കൂറുകള്‍ മാത്രം. രാവിലെ ഏഴ് മണിയോടെ കേരളത്തിലെ എല്ലാ സ്‌ട്രോങ് റൂമുകളും തുറക്കും. പ്രതീക്ഷയോടെ മുന്നണികള്‍.
-
Rajeev Chandrasekhar: അപ്രതീക്ഷിത സീറ്റുകളില്‍ അട്ടിമറി വിജയം നേടുമെന്ന് രാജീവ് ചന്ദ്രശേഖര്‍
അപ്രതീക്ഷിത സീറ്റുകളില്‍ അട്ടിമറി വിജയം നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വലിയ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് ബിജെപിയുടെ വിജയപ്രതീക്ഷ. പാലക്കാട്, കാസര്‍കോട് തുടങ്ങിയ വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളിലും ബിജെപി പ്രതീക്ഷയാണ്.
-
വോട്ടെണ്ണല്‍ 8 മുതല്‍
രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാണ് ആദ്യഘട്ടത്തില്‍ എണ്ണുക. 8.30 മുതല്‍ ഇവിഎം വോട്ടുകളും എണ്ണുന്നതാണ്. 50 വീതം കെട്ടുകളാക്കിയാണ് തപാല്‍ വോട്ടുകളുടെ എണ്ണല്‍ രീതി.
-
കോണ്‍ഗ്രസ് അധികാരത്തിലെത്തും
കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് എംപി ജെബി മേത്തര്‍.
#WATCH | Thiruvananthapuram, Keralam: On the Kerala state elections 2026, Congress MP Jebi Mather says, “We are very confident that it’s going to be a very scintillating victory and that is a wish of the people of Kerala and the decision of the people of Kerala that it should be… pic.twitter.com/GfVzxROeCJ
— ANI (@ANI) May 3, 2026