AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Franco Case: ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയ്ക്ക് റേഷന്‍ കാര്‍ഡ് കൈമാറി

Franco Case:ജില്ലാ സപ്ലൈ ഓഫീസർ മഠത്തിൽ നേരിട്ട് എത്തിയാണ് കന്യാസ്ത്രീകൾക്ക് കാർഡുകൾ നൽകിയത്...

Franco Case: ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയ്ക്ക് റേഷന്‍ കാര്‍ഡ് കൈമാറി
Ration Card
Ashli C
Ashli C | Published: 14 Jan 2026 | 04:37 PM

ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയ്ക്ക് റേഷൻ കാർഡ് അനുവദിച്ചു. സിസ്റ്റർ റാണിറ്റ് ഉൾപ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്കാണ് റേഷൻ കാർഡ് കൈമാറിയത്. ജില്ലാ സപ്ലൈ ഓഫീസർ മഠത്തിൽ നേരിട്ട് എത്തിയാണ് കന്യാസ്ത്രീകൾക്ക് കാർഡുകൾ നൽകിയത്. നേരത്തെ തങ്ങളുടെ ജീവിതം ദുരിതമാണ് ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്നു എന്ന് സിസ്റ്റർ റാണിറ്റ് വെളിപ്പെടുത്തിയിരുന്നു.

കൂടാതെ കേസിൽ നിയമ പോരാട്ടം തുടരുമെന്നും സിസ്റ്റർ റാണിറ്റ് വ്യക്തമാക്കി. അതേസമയം സഭാ നേതൃത്വത്തിന്റെ നിശബ്ദത വേദനിപ്പിക്കുന്നുവെന്നും സർക്കാരിന്റെ പിന്തുണയുണ്ടെന്നും സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു. ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കും എന്ന് തന്നെയാണ് പ്രതീക്ഷ എന്നും ഇല്ലെങ്കിലും നിയമ പോരാട്ടം തുടരുമെന്ന് സിസ്റ്റർ റാണിറ്റ് കൂട്ടിച്ചേർത്തു. തങ്ങൾക്കെതിരെ സമൂഹം മാധ്യമങ്ങളിലൂടെ വലിയ തരത്തിലുള്ള അധിക്ഷേപവും ആക്രമണവും ആണ് നടക്കുന്നത് . ഇതെല്ലാം തങ്ങൾ അതിജീവിക്കുമെന്നും സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു.

നാലുവർഷമായിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ട് വേണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല. അവൾക്കൊപ്പം എന്ന് പറയുന്നവരുടെ വാക്ക് പ്രവർത്തിയിൽ വന്നെങ്കിൽ മാത്രമേ പ്രയോജനമുള്ളൂ. ഹൈക്കോടതിയിൽ സാധാരണ സ്പെഷ്യൽ പോസിക്യൂട്ടഫെ നിയമക്കാറില്ലെന്നാണ് നിയമ മന്ത്രി പി രാജീവ് പ്രതികരിച്ചത്. അതേസമയം ബലാത്സംഗത്തിനിതയായ കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിധിയെഴുതിയാണ് കോട്ടയത്തെ വിചാരണ കോടതി ഫാദർ ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടത്.

ALSO READ: ശബരിമല സ്വര്‍ണമോഷണം; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

എന്നാൽ നിയമമന്ത്രിയുടെ ഈ മറുപടി മുൻ ഡിജിപി ആസിഫലി തള്ളിയിരുന്നു ഇര ആവശ്യപ്പെടുകയാണെങ്കിൽ സ്പെഷ്യൽസ് പോസിക്യൂട്ടറെ അനുവദിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. സർക്കാരും സിസ്റ്റർ റാണിറ്റും നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.