AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Stray Dog Attack: വീണ്ടും തെരുവ് നായ ആക്രമണം; പാമ്പാടിയിൽ നാല് പേർക്ക് കടിയേറ്റു

Stray dog ​​attack in Kottayam: ഒരു നായയാണ് നാല് പേരെയും ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stray Dog Attack: വീണ്ടും തെരുവ് നായ ആക്രമണം; പാമ്പാടിയിൽ നാല് പേർക്ക് കടിയേറ്റു
Stray DogImage Credit source: PTI
Nithya Vinu
Nithya Vinu | Published: 30 Jun 2025 | 07:54 PM

കോട്ടയം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. കോട്ടയം പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായ ആക്രമണത്തിൽ നാല് പേ‍ർക്ക് പരിക്കേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വിഎസ് മോഹൻ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

ഒരു നായയാണ് നാല് പേരെയും ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അനീഷിന് ചുണ്ടിലാണ് കടിയേറ്റിരിക്കുന്നത്.

ALSO READ: പേവിഷ ബാധ; പട്ടി കടിച്ചാൽ ആദ്യം എന്ത് ചെയ്യണം?

ജൂലൈ രണ്ടുമുതൽ ശക്തമായ മഴ, ഈ ജില്ലകളിൽ യെല്ലോ അലേർട്ട്; കാലാവസ്ഥ പ്രവചനം ഇങ്ങനെ…

സംസ്ഥാനത്ത് ജൂലൈ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. രണ്ട്, മൂന്ന്, നാല് തീയതികളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. ഇന്നും നാളെയും അലേർട്ടില്ല.

രണ്ടാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളിലും മൂന്നാം തീയതി കോഴിക്കോട്, കണ്ണൂർ, കാസർകോടിലും നാലിന് കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലുമാണ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തീരദേശ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നതും തെക്കൻ രാജസ്ഥാനും വടക്കൻ ഗുജറാത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതുമാണ് മഴ മുന്നറിയിപ്പിന് കാരണം.