JSK Censor Board Controversy: എന്റെ പേര് ശിവൻകുട്ടി…സെൻസർ ബോർഡ് എങ്ങാനും, ജെഎസ്കെ വിഷയത്തിൽ ട്രോളുമായി മന്ത്രിയും
JSK Movie Name Row Education Minister V Sivankutty : സാർ പേടിക്കണ്ട പേരിൽ കുട്ടി ഉണ്ടല്ലോ എന്ന് കണ്ടെത്തലുമായി മറ്റൊരാൾ. പോരാത്തതിന് പങ്കാളിയുടെ പേര് പാർവതീന്ന് എന്തായാലും വരും എന്റെ ശിവനെ... എന്ന് തകർപ്പൻ കോമഡിയുമായി പിന്നാലെ ഒരാൾ.
തിരുവനന്തപുരം: സുരേഷ് ഗോപി നായകനാകുന്ന ജെ എസ് കെ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടു സെൻസർ ബോർഡ് ഉന്നയിച്ച എതിർപ്പിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നത് എന്നാണ് സെൻസർ ബോർഡിനോട് കോടതി ചോദിച്ചത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയും രംഗത്തെത്തി. എന്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി… ഇന്ന് തമാശ രൂപത്തിൽ അദ്ദേഹം ഫേസ്ബുക്കിലൂടെ പോസ്റ്റിലൂടെ ചോദിച്ചു.
ALSO READ: ‘സെൻസർ ബോർഡ് നിലപാട് ബാലിശം’ ; ജെഎസ്‍കെ’ വിവാദത്തില്‍ സെൻസർ ബോർഡിനെതിരെ സംഘപരിവാർ സംഘടനയായ തപസ്യ
ഈ പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കുറച്ചു ദിവസമായി സഖാവ് നല്ല ഫോമിൽ ആണല്ലോ ബാറ്റ് ചെയ്യുന്നത് ലാൽസലാം… എന്നായിരുന്നു ഒരാളുടെ പ്രതികരണം. സെൻസർ ബോർഡ് ഇപ്പോൾ പ്രവർത്തിക്കുന്നത് ഗവർണർ കാര്യാലയത്തിലാണ് ഏതായാലും അവർ മാറ്റും… എന്നായി മറ്റൊരാൾ. അതിൽ ശിവനെ മാറ്റി വീരാൻ എന്ന് ചേർത്താൽ മതി എന്നാൽ സമ്മതിക്കാം… എന്നായിരുന്നു വേറൊരാളുടെ പ്രതികരണം.
സാർ പേടിക്കണ്ട പേരിൽ കുട്ടി ഉണ്ടല്ലോ എന്ന് കണ്ടെത്തലുമായി മറ്റൊരാൾ. പോരാത്തതിന് പങ്കാളിയുടെ പേര് പാർവതീന്ന് എന്തായാലും വരും എന്റെ ശിവനെ… എന്ന് തകർപ്പൻ കോമഡിയുമായി പിന്നാലെ ഒരാൾ. കമന്റ് ബോക്സ് നിറയെ സഖാവിനുള്ള ഐക്യദാർഢ്യവും ചുരുക്കം ചില കളിയാക്കലുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.