AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rabies: പേവിഷ ബാധ; പട്ടി കടിച്ചാൽ ആദ്യം എന്ത് ചെയ്യണം?

Rabies: പേപ്പട്ടിയുടെ ഉമിനീ‍രിൽ നിന്നുള്ള വൈറസ് കടിയേറ്റ ഭാഗത്തെ മുറിവിലൂടെ മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നു. ഇവ നാഡികളിലൂടെ സഞ്ചരിച്ച് സുഷുമ്നയിലും തലച്ചോറിലുമെത്തുമ്പോഴാണ് പേവിഷ ബാധയുണ്ടാകുന്നത്.

Rabies: പേവിഷ ബാധ; പട്ടി കടിച്ചാൽ ആദ്യം എന്ത് ചെയ്യണം?
Stray DogImage Credit source: PTI
nithya
Nithya Vinu | Published: 28 Jun 2025 17:20 PM

തെരുവ് നായ ആക്രമണം വർദ്ധിച്ചുവരികയാണ്. പ്രതിരോധ വാക്സിൻ എടുത്തിട്ടും ഒരു കുട്ടി കൂടി മരണപ്പെട്ടിരിക്കുന്നു. വാക്സിനുകൾ പോലും പരാജപ്പെടുമ്പോൾ പേവിഷ ബാധയിൽ നിന്നും രക്ഷപ്പെടാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. ആരോ​ഗ്യവിദ​ഗ്ധർ നൽകുന്ന പൊതുവായ ചില വിവരങ്ങൾ എന്തെല്ലാമെന്ന് അറിയാം…

പേപ്പട്ടി കടിച്ചാൽ ആദ്യം തന്നെ കടിയേറ്റ ഭാ​ഗം മുഴുവൻ സോപ്പ്, വെള്ളം ഉപയോ​ഗിച്ച് വൃത്തിയാക്കേണ്ടതുണ്ട്. മുറിവിലുള്ള വൈറസ് പരമാവധി ഒഴിവാക്കാൻ ഇത് സഹായിക്കും. ശേഷം കുത്തിവയ്പ്പ് എടുക്കുക. പേവിഷ പ്രതിരോധ വാക്സിൻ എടുത്താലും പേവിഷ ബാധയ്ക്ക് സാധ്യതയുണ്ട്, കടിയേറ്റ ഭാ​ഗത്തെ ആശ്രയിച്ചിരിക്കും അത്.

പേപ്പട്ടിയുടെ ഉമിനീ‍രിൽ നിന്നുള്ള വൈറസ് കടിയേറ്റ ഭാഗത്തെ മുറിവിലൂടെ മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നു. ഇവ നാഡികളിലൂടെ സഞ്ചരിച്ച് സുഷുമ്നയിലും തലച്ചോറിലുമെത്തുമ്പോഴാണ് പേവിഷ ബാധയുണ്ടാകുന്നത്. അതിനാൽ കടിയേറ്റ ഭാഗത്തു നിന്ന് തലച്ചോറിലേക്കെത്തുന്നതിന് മുൻപേ വാക്സീൻ ഉപയോഗിച്ച് നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. നാഡികൾ കൂടുതലുള്ള തല, മൂക്ക്, ചെവി, ചുണ്ട്, മുഖം, കഴുത്ത്, വിരൽത്തുമ്പുകൾ എന്നീ ഭാഗങ്ങളിലാണ് കടിക്കുന്നതെങ്കിൽ അപകട സാധ്യത കൂടുതലാണ്.

കുട്ടികൾക്ക് പൊക്കം കുറവായതിനാൽ തലയിലോ മുഖത്തോ കഴുത്തിലോ കടിയേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് കുട്ടികളിൽ പെട്ടെന്ന് പേവിഷബാധയുണ്ടാകാൻ കാരണമാകുന്നു. പേപ്പട്ടി ഓടിച്ചാൽ സുരക്ഷിതമായ സ്ഥലത്തേക്ക് രക്ഷപ്പെടണം. മതിൽ, വാഹനങ്ങൾ ഉണ്ടെങ്കിൽ മുകളിലേക്ക് കയറാം. ഓടുന്നതിനിടെ വീഴുകയാണെങ്കിൽ മുഷ്ടികൾ ചുരുട്ടി ചെവികൾ പൊത്തി തല ഭാ​ഗത്തും വിരളുകളുടെ അറ്റത്തും കടിയേൽക്കാത്ത വിധത്തിൽ ചുരുണ്ടു കിടക്കുക.