Summer: വരവറിയിച്ച് വേനൽ, കുടിവെള്ളം മുടങ്ങുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Kerala Summer: കഴിഞ്ഞ തുലാവർഷത്തിൽ മഴ കുറഞ്ഞതിനാൽ, 2026-ൽ കേരളത്തിൽ കടുത്ത വേനലിന് സാധ്യതയുണ്ടെന്നാണ് സൂചന. പല ജില്ലകളിലും താപനില ഉയരുന്ന സാഹചര്യം നിലവിലുണ്ട്.

Summer: വരവറിയിച്ച് വേനൽ, കുടിവെള്ളം മുടങ്ങുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രതീകാത്മക ചിത്രം

Updated On: 

27 Jan 2026 | 09:56 PM

കേരളത്തിൽ മഴയ്ക്ക് പൂർണമായ ശമനമെന്ന് കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ഇനി വരണ്ട കാലാവസ്ഥയായിരിക്കും. വേനൽ കാലത്തിന്റെ വരവറിയിച്ച് ചൂട് കനക്കുകയാണ്. കാ​ല​വ​ര്‍ഷം കു​റ​യു​ക​യും വേ​ന​ലി​ന്റെ കാ​ഠി​ന്യം നേ​ര​ത്തേ ആകുകയും ചെയ്തത് കർഷകരെയും വിനോദ​സഞ്ചാരമേഖലയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

സാധാരണഗതിയിൽ മാർച്ച് മാസത്തിലാണ് വേനൽക്കാലം ആരംഭിക്കുന്നത്. എന്നാൽ ഇക്കുറി നേരത്തെയാണ്. കഴിഞ്ഞ തുലാവർഷത്തിൽ മഴ കുറഞ്ഞതിനാൽ, 2026-ൽ കേരളത്തിൽ കടുത്ത വേനലിന് സാധ്യതയുണ്ടെന്നാണ് സൂചന. പല ജില്ലകളിലും താപനില ഉയരുന്ന സാഹചര്യം നിലവിലുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

 

ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ദിവസവും കുറഞ്ഞത് 2-3 ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.

ഒആർഎസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ, മോരുംവെള്ളം എന്നിവ കുടിക്കുന്നത് നല്ലത്.

എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുക.

തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ALSO READ: വേനലിൽ വലയാൻ കേരളം, മഴ ആശ്വാസമാകുമോ? കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ…

അയഞ്ഞ പരുത്തി കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കടും നിറങ്ങൾ ഒഴിവാക്കി ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.

വെയിലത്ത് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. കണ്ണുകളുടെ സംരക്ഷണത്തിന് സൺഗ്ലാസ് ഉപയോഗിക്കുന്നത് നല്ലതാണ്.

ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക. ഈ സമയത്താണ് സൂര്യതാപം ഏൽക്കാൻ കൂടുതൽ സാധ്യത.

അടച്ചിട്ട വാഹനങ്ങളിൽ കുട്ടികളെ ഇരുത്തി പോകരുത്.

വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ വെള്ളം പാഴാക്കാതെ ഉപയോഗിക്കുക.

വീടിന് പുറത്ത് പറവകൾക്കും മൃഗങ്ങൾക്കും കുടിക്കാൻ ഒരു പാത്രത്തിൽ വെള്ളം വെക്കുന്നത് നന്നായിരിക്കും.

വെറും വയറ്റിൽ ​ഗ്രീൻ ടീ കുടിക്കല്ലേ...
കറണ്ട് ബില്ല് പകുതിയായി കുറയ്ക്കാം, വഴികളിതാ
പ്രഭാതത്തിൽ ഇത് കുടിക്കൂ; ഗ്യാസ് പ്രശ്നം പമ്പകടക്കും
അഭിഷേക് ശര്‍മയുടെ ആസ്തിയെത്ര?
1000 രൂപ അടച്ചു ഒരു കേസ് തീർന്നു, ഇനിയുമുണ്ട് കുറെ കേസുകൾ
ആദ്യം മൂർഖൻ പിന്നെ അണലി, രണ്ടിനെയും പിടികൂടി
ഇരിഞ്ഞാലക്കുടയിൽ വേല ആഘോഷത്തിനിടെ ആന ഇടിഞ്ഞു, പിങ്ക് പോലീസിൻ്റെ കാർ കുത്തി മലർത്തി
വയനാട് കാളിന്ദി നദിയിൽ ഒഴുക്കിൽപ്പെട്ട വിദേശ വനിതയെയും സുഹൃത്തിനെയും രക്ഷപ്പെടുത്തി നാട്ടുകാർ