Suresh Gopi:” പൊട്ടന്മാർക്ക് E20 പെട്രോളിന്റെ സയൻസ് അറിയില്ല”; വിമർശകർക്കെതിരെ സുരേഷ് ഗോപി
Suresh Gopi about E20 Petrol:20 ശതമാനം കടക്കുന്ന അവസ്ഥ ഇന്ത്യയിൽ ഉണ്ടാവില്ല. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രേഡ് പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. ഒരു ഇൻഷുറൻസ് കമ്പനികളും ക്ലെയിം നൽകിയിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.കമ്മ്യൂണിസം കാരണം തുലഞ്ഞ ജില്ലയാണ് ആലപ്പുഴ. അവിടെ എയിംസ് വരണം എന്നായിരുന്നു താൻ പറഞ്ഞത്........

Suresh Gopi
തിരുവനന്തപുരം: E20 പെട്രോളിനെ വിമർശിക്കുന്നത്തിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. E20 പെട്രോളിന് വിമർശിക്കുന്നവർ പൊട്ടന്മാരാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിന്റെ സയൻസ് അറിയാത്തവരാണ് വിമർശിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നു. പെട്രോളിലെ എഥനോൾ 20 ശതമാനം കിടക്കുന്ന അവസ്ഥ ഇന്ത്യയിൽ വരില്ലെന്നും ചില മഹാന്മാർ കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തു എന്ന് അറിയില്ലെന്നും സുരേഷ് ഗോപി പരിഹസിച്ചു.
E20 പെട്രോളുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ല…
അങ്ങനെയാണെങ്കിൽ സിബിഐ വരും അപ്പോൾ സിബിഐക്ക് എതിരെ തിരിയും എന്നും സുരേഷ് ഗോപി പറയുന്നു. E20 പെട്രോളുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ഒരു ഇൻഷുറൻസ് കമ്പനികളും ക്ലെയിമും നൽകിയിട്ടില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.
എഥനോൾ ബ്ലെൻഡിങ് മെഷീൻ 20 ശതമാനം വരുന്ന രീതിയിലാണ് കാലിബ്രേറ്റ് ചെയ്തിരിക്കുന്നത്.
ALSO READ:രണ്ടാം ഭാര്യയെ പിറ്റ്ബുൾ നായയെ കൊണ്ട് കടിപ്പിച്ചു; വരാപ്പുഴയിൽ ഭർത്താവ് അറസ്റ്റിൽ
20 ശതമാനം കടക്കുന്ന അവസ്ഥ ഇന്ത്യയിൽ ഉണ്ടാവില്ല. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രേഡ് പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. ഒരു ഇൻഷുറൻസ് കമ്പനികളും ക്ലെയിം നൽകിയിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.കമ്മ്യൂണിസം കാരണം തുലഞ്ഞ ജില്ലയാണ് ആലപ്പുഴ. അവിടെ എയിംസ് വരണം എന്നായിരുന്നു താൻ പറഞ്ഞത് ഇപ്പോൾ തൃശ്ശൂർക്കാർ തിരഞ്ഞെടുത്തത് കൊണ്ട് തൃശൂർ വരണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നു.
എന്നാൽ തൃശ്ശൂരിൽ സ്ഥലം തരുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് കേരള സർക്കാർ ആണ്. തനിക്ക് നിർദ്ദേശിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. കാർഷിക സർവകലാശാലയുടെ 450 ഏക്കർ ആണ് കിടക്കുന്നത്. അതിൽ എത്രയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇവിടെ എത്ര ആയിരം ഹെക്ടർ ആണ് കോൽപ്പാടങ്ങളാണ് തരിശ് കിടക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോടതിയിൽ കൊണ്ടുപോയി കുത്തിതിരിപ്പ് കൊടുത്ത കോടതിക്ക് മറുപടി മാത്രമേ വേണ്ടൂ. മാത്രമല്ല എയിംസ് വരുമോ എന്ന കാര്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി പ്രതികരണം നടത്തിയതാണ് എന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. കാശ്മീരിൽ എയിംസ് വന്നിട്ടുണ്ടെങ്കിൽ കേരളത്തിലും വരും. പാലിയേക്കര ടോൾ അവസാനിപ്പിക്കാൻ ആകില്ല അങ്ങനെ അവസാനിപ്പിച്ചാൽ മോദി വീട്ടിൽ നിന്ന് കൊണ്ടുപോയി കൊടുക്കേണ്ടി വരും എന്നും സുരേഷ് ഗോപി പരിഹാസ രൂപയാണ് പ്രതികരണം നടത്തി.
ENGLISH SUMMARY
Union Minister Suresh Gopi has mocked those who criticize E20 petrol, labeling them as fools.He argues that the critics are simply unaware of the science behind it. Gopi further ridiculed the situation by suggesting that a 20% ethanol blend in petrol would never actually occur in India—jokingly remarking that perhaps some geniuses had gone ahead and mixed it themselves using canisters.