AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Surya Prabha: 18ാം വയസ്സിൽ ആദ്യ അറസ്റ്റ്, പിന്നാലെ 4 കേസ്, പൊറുതിമുട്ടിയതോടെ കാപ്പ; 21കാരിയുടെ ക്രിമിനൽ ലൈഫ്

Surya Prabha: പ്രതി ചേർക്കപ്പെട്ടത് 4 കേസുകളിൽ, ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോൾ കാപ്പ ചുമത്തി ജില്ലയ്ക്ക് പുറത്താക്കി. തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കൽ സ്വദേശി സൂര്യപ്രഭയുടെ ക്രിമിനൽ ലൈഫും ജീവിത പശ്ചാത്തലവും....

Surya Prabha: 18ാം വയസ്സിൽ ആദ്യ അറസ്റ്റ്, പിന്നാലെ 4 കേസ്, പൊറുതിമുട്ടിയതോടെ കാപ്പ; 21കാരിയുടെ ക്രിമിനൽ ലൈഫ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 21 Jun 2025 18:23 PM

പ്രായം 21, പ്രതി ചേർക്കപ്പെട്ടത് 4 കേസുകളിൽ, ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോൾ കാപ്പ ചുമത്തി ജില്ലയ്ക്ക് പുറത്താക്കി. എന്നാൽ വിലക്ക് ലംഘിച്ചതോടെ വീണ്ടും ജയിലിൽ. തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കൽ സ്വദേശി സൂര്യപ്രഭയുടെ ക്രിമിനൽ ലൈഫും ജീവിത പശ്ചാത്തലവും….

അടിപിടി, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ തൃപ്പൂണിത്തുറ ഹിൽപാലസ്, ഉദയംപേരൂർ സ്റ്റേഷനുകളിലായി നാല് കേസുകളാണ് സൂര്യപ്രഭയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിച്ചതോടെ നാല് ദിവസം മുമ്പ് കാപ്പ ചുമത്തി. എന്നാൽ വീണ്ടും വിലക്ക് ലംഘിച്ച് സൂര്യപ്രഭ ഉദയംപേരൂർ പൊലീസ് പരിധിയിൽ പ്രവേശിച്ചു. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ്.

എക്സൈസ് കേസ്

18ാം വയസ്സിൽ സൂര്യപ്രഭ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. യുവതിയുടെയും സുഹൃത്തിന്റെയും കൈയിൽ നിന്ന് മാനസികാസ്വാസ്ഥ്യമുള്ളവർ ഡോക്ടറുടെ നിർദേശമനുസരിച്ച് കഴിക്കുന്ന മരുന്നുകള്‍ പിടിച്ചെടുക്കുകയായിരുന്നു. വ്യാജ കുറിപ്പടികളുണ്ടാക്കി അരൂറിലെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്ന് ആവശ്യപ്പെട്ടതോടെയാണ് എക്സൈസിന്റെ വലയിൽ കുടുങ്ങിയത്.

ALSO READ: ‘മലയാളത്തിന്റെ അതുല്യനടനെ കണ്ടുമുട്ടി’; ജഗതിയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി

സഹോദരനും പ്രതി

സൂര്യപ്രഭയുടെ സഹോദരൻ ദേവദത്തനും നിരവധി കേസുകളിലെ പ്രതിയാണ്. കഞ്ചാവ് എന്ന് പറഞ്ഞ് ​ഗ്രീൻ ടീ നൽകി കബളിപ്പിച്ച കബളിപ്പിക്കുകയും കാറിൽ കയറ്റിക്കൊണ്ടു പോയി മർദിച്ചതാണ് ഒരു കേസ്. ദേവദത്തനും സുഹൃത്തുക്കളും രാത്രിയോടെ കഞ്ചാവ് അന്വേഷിച്ച് രണ്ടു യുവാക്കളെ ബന്ധപ്പെടുകയും കലൂരിൽ വച്ച് 11 മണിയോടെ ഇവരെ കാണുകയും ചെയ്തു. എന്നാൽ പായ്ക്കറ്റ് തുറന്നപ്പോഴാണ് ഉള്ളിൽ ഗ്രീൻ ടീ ആണെന്ന് മനസിലാകുന്നത്. തുടർന്ന് യുവാക്കളെ കാറിൽ കയറ്റിക്കൊണ്ടു പോയി മർദിക്കുകയായിരുന്നു. സംഭവത്തിൽ ഇക്കഴിഞ്ഞ നവംബറിൽ ദേവദത്തൻ, അമ്പാടി, അർജുൻ‍, കാളിദാസൻ എന്നിവരെ പൊലീസ് പിടികൂടി.