Kerala Weather Updates: നാളെ മുതൽ മഴ കനക്കും; യെല്ലോ അലേർട്ട് 7 ജില്ലകളിൽ
Kerala Weather Updates: കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
കേരളത്തിൽ നാളെ മുതൽ മഴ കനക്കുമെന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ 22 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ചു.
വടക്കൻ കേരളത്തിൽ നാളെ മുതൽ മഴ ശക്തമായേക്കും. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലേർട്ടുള്ളത്. കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
വടക്ക് കിഴക്കൻ രാജസ്ഥാനു മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും തെക്ക് പടിഞ്ഞാറൻ ബിഹാറിന് മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂന മർദ്ദത്തിൻ്റെയും സ്വാധീനമാണ് മഴയ്ക്ക് കാരണമാകുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്കുള്ള യെല്ലോ അലർട്ട്
ജൂൺ 22 – ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്
ജൂൺ 23 – മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്
ജൂൺ 24 – മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്
ജൂൺ 25 – മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്