Taslima Sultana-Shine Tom Chacko: ഷൈൻ ടോം ചാക്കോ സുഹൃത്താണ്, ‘ഞാനും സിനിമയിൽ ഉള്ളയാളാണ്’; ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ

Taslima Sultana About Shine Tom Chacko: ഷൈൻ ടോം ചാക്കോയെ അറിയുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അറിയാമെന്നും അവരൊക്കെ തന്റെ സുഹൃത്തുക്കളാണെന്നും, ആരുമായിട്ടും തനിക്കൊരു ബന്ധവുമില്ലെന്നും ആയിരുന്നു തസ്ലിമയുടെ മറുപടി.

Taslima Sultana-Shine Tom Chacko: ഷൈൻ ടോം ചാക്കോ സുഹൃത്താണ്, ഞാനും സിനിമയിൽ ഉള്ളയാളാണ്; ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ

തസ്ലിമ സുൽത്താന, ഷൈൻ ടോം ചാക്കോ

Published: 

22 Apr 2025 07:51 AM

ആലപ്പുഴ: നടൻ ഷൈൻ ടോം ചാക്കോ തന്റെ സുഹൃത്താണെന്ന് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ സുൽത്താന. കഴിഞ്ഞ ദിവസം ആലപ്പുഴ കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു തസ്ലിമ ഈ വിഷയത്തിൽ പ്രതികരിച്ചത്. ഷൈൻ ടോം ചാക്കോയെ അറിയുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അറിയാമെന്നും അവരൊക്കെ തന്റെ സുഹൃത്തുക്കളാണെന്നും, ആരുമായിട്ടും തനിക്കൊരു ബന്ധവുമില്ലെന്നും ആയിരുന്നു തസ്ലിമയുടെ മറുപടി.

“അറിയാം. അവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. പക്ഷെ ആരുമായിട്ടും എനിക്കൊരു ബന്ധവുമില്ല” തസ്ലിമ പറഞ്ഞു. എത്ര വർഷത്തെ ബന്ധമുണ്ടെന്ന ചോദ്യത്തിന് താൻ സിനിമയിൽ ഉള്ള ആളാണെന്നും തസ്ലിമ പറഞ്ഞു. അതേസമയം, ചില സിനിമ താരങ്ങൾക്ക് താൻ ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് തസ്ലിമ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ സമയത്ത് നടൻ ഷൈൻ ടോം ചാക്കോ, തനിക്ക് തസ്ലിമയുമായി ബന്ധമുണ്ടെന്ന്‌ മൊഴി നൽകിയതായും റിപോർട്ടുകൾ വന്നിരുന്നു.

ALSO READ: ഗ്ലോബൽ സിറ്റിയിൽ നിന്നും കേന്ദ്രം പിന്മാറിയതോടെ സംസ്ഥാന സർക്കാരിന് അധിക ബാധ്യത: പദ്ധതിയുമായി മുന്നോട്ടെന്ന് വ്യവസായ മന്ത്രി

അതിനിടെ, തനിക്കെതിരെ ചുമത്തിയെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഷൈൻ ടോം ചാക്കോ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. തനിക്ക് പങ്കില്ലാത്ത കേസിലാണ് തന്നെ പ്രതിയാക്കിയിരിക്കുന്നത് എന്നാണ് നടന്റെ വാദം. അതേസമയം, ഷൈനിനെതിരായ ലഹരിക്കേസിൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും, നടന്റെ സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച ശേഷം നടപടി ഉണ്ടാകുമെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ