AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sbarimala Pottiye kettiye song : ‘പോറ്റിയേ കേറ്റിയേ…. നെഞ്ച് പിളർക്കുന്ന വേദനയിൽ എഴുതിയത്, ആ പാട്ട് പിറന്നത് ഇങ്ങനെ..

Viral Election Parody Pottiye Kettiye: ഡാനിഷ് മലപ്പുറം ആലപിച്ച ഈ ഗാനം യുഡിഎഫിന്റെ പ്രചാരണ വേദികളിലെ പ്രധാന ആയുധമായിരുന്നു. ലോക്‌സഭയുടെ പ്രവേശന കവാടത്തിൽ കേരളത്തിലെ എംപിമാർ ഈ പാട്ട് പാടിയതോടെയാണ് ഇത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്.

Sbarimala Pottiye kettiye song : ‘പോറ്റിയേ കേറ്റിയേ…. നെഞ്ച് പിളർക്കുന്ന വേദനയിൽ എഴുതിയത്, ആ പാട്ട് പിറന്നത് ഇങ്ങനെ..
Pottiye Kettiye Song StoryImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 18 Dec 2025 15:02 PM

നാദാപുരം: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലുടനീളം അലയടിച്ച ‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ…’ എന്ന പാരഡി ഗാനം പിറന്നത് രാഷ്ട്രീയ പകപോക്കലിന് വേണ്ടിയല്ല, മറിച്ച് ഒരു വിശ്വാസിയുടെ വേദനയിൽ നിന്നാണെന്ന് ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുള്ള. ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വിശ്വാസികളുടെ മനസ്സിനെ മുറിപ്പെടുത്തിയപ്പോഴാണ് ഇത്തരമൊരു വരികൾ തന്റെ ഉള്ളിൽ പിറന്നതെന്ന് നാദാപുരം ചാലപ്പുറം സ്വദേശിയായ അദ്ദേഹം മാതൃഭൂമിയോട് വെളിപ്പെടുത്തി.

ഖത്തറിൽ ബിസിനസുകാരനായ കുഞ്ഞബ്ദുള്ള തന്റെ തിരക്കുപിടിച്ച ജോലിക്കിടയിലാണ് ഈ വരികൾ കുറിച്ചത്. പ്രശസ്തമായ ‘സ്വാമിയേ അയ്യപ്പോ’ എന്ന ഭക്തിഗാനത്തിന്റെ ഈണത്തിൽ തയ്യാറാക്കിയ ഈ പാരഡി ഗാനം ഇതിനകം യുട്യൂബിൽ ദശലക്ഷങ്ങളാണ് കണ്ടത്.

ഡാനിഷ് മലപ്പുറം ആലപിച്ച ഈ ഗാനം യുഡിഎഫിന്റെ പ്രചാരണ വേദികളിലെ പ്രധാന ആയുധമായിരുന്നു. ലോക്‌സഭയുടെ പ്രവേശന കവാടത്തിൽ കേരളത്തിലെ എംപിമാർ ഈ പാട്ട് പാടിയതോടെയാണ് ഇത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതിന്റെ നിർമ്മാണം സുബൈർ പന്തല്ലൂരായിരുന്നു.

Also read – കളി കാര്യമായി; പോറ്റിയെ കേറ്റിയേ ഗാനത്തിൽ നാല് പേർക്കെതിരെ കേസെടുത്ത് സൈബർ പോലീസ്

മൂന്ന് പതിറ്റാണ്ടിലേറെയായി യുഡിഎഫിന് വേണ്ടി തിരഞ്ഞെടുപ്പ് ഗാനങ്ങൾ രചിക്കുന്ന കുഞ്ഞബ്ദുള്ള ഇതുവരെ അറുന്നൂറിലധികം പാട്ടുകൾ എഴുതിയിട്ടുണ്ട്. എന്നിരുന്നാലും, താൻ എഴുതിയവയിൽ ഇത്രയേറെ ജനകീയമായ മറ്റൊരു ഗാനമില്ലെന്ന് അദ്ദേഹം പറയുന്നു.

ഹൈബി ഈഡൻ എംപി, പി.സി. വിഷ്ണുനാഥ് എംഎൽഎ തുടങ്ങിയ പ്രമുഖർ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. രാഷ്ട്രീയത്തിന് പുറമെ കലാലോകത്തും സജീവമായ അദ്ദേഹം ‘മാപ്പിളപ്പാട്ടിന്റെ വർണ്ണചരിത്രം’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.