AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thechikottukavu ramachandran: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും റെക്കോർഡിലേക്ക്; ഏക്കത്തുകയിൽ വീണ്ടും ചരിത്രം

Thechikottukavu Ramachandran auction Price: കഴിഞ്ഞ വർഷം ചാലിശ്ശേരി പൂരത്തിന് രാമചന്ദ്രനെ ലേലമെടുത്ത 13,33,333 എന്ന റെക്കോർഡ് തുകയെയാണ് കൊങ്ങന്നൂർ ദേശം പൂരാഘോഷ കമ്മിറ്റി ഇതോടെ മറികടന്നത്. കേരളത്തിലെ പൂരങ്ങളുടെ ചരിത്രത്തിൽ ഒരു ആനയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

Thechikottukavu ramachandran: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും റെക്കോർഡിലേക്ക്; ഏക്കത്തുകയിൽ വീണ്ടും ചരിത്രം
Thechikottukavu RamachandranImage Credit source: social media
aswathy-balachandran
Aswathy Balachandran | Updated On: 21 Oct 2025 21:15 PM

തൃശൂർ: കേരളത്തിലെ ഗജരാജന്മാരിലെ താരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും റെക്കോർഡ് ലേലത്തുക സ്വന്തമാക്കി. 2026 ഫെബ്രുവരി 7-ന് നടക്കുന്ന അക്കിക്കാവ് പൂരത്തിൽ എഴുന്നള്ളിക്കുന്നതിനായി കൊങ്ങന്നൂർ ദേശം പൂരാഘോഷകമ്മിറ്റി രാമചന്ദ്രനെ ഏക്കത്തിനെടുത്തത് 13,56,000 എന്ന റെക്കോർഡ് തുകയ്ക്കാണ്.

കഴിഞ്ഞ വർഷം ചാലിശ്ശേരി പൂരത്തിന് രാമചന്ദ്രനെ ലേലമെടുത്ത 13,33,333 എന്ന റെക്കോർഡ് തുകയെയാണ് കൊങ്ങന്നൂർ ദേശം പൂരാഘോഷ കമ്മിറ്റി ഇതോടെ മറികടന്നത്. കേരളത്തിലെ പൂരങ്ങളുടെ ചരിത്രത്തിൽ ഒരു ആനയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

 

Also Read:കനത്ത മഴ; ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 

തെച്ചിക്കോട്ടുകാവ് ക്ഷേത്ര ഓഫീസിൽ വെച്ച് ഇന്ന് രാവിലെയാണ് രാമചന്ദ്രൻ്റെ ലേലം നടന്നത്. അക്കിക്കാവ് പൂരം നടക്കുന്ന അതേ ആഴ്ചയിൽ തന്നെ ചീരംകുളം പൂരവും വരുന്നതിനാൽ, ചീരംകുളം പൂരത്തിലെ ചെമ്മണൂർ ഗ്രാമം പൂരാഘോഷ കമ്മിറ്റി രാമചന്ദ്രനെ സ്വന്തമാക്കാൻ ശക്തമായി രംഗത്തുണ്ടായിരുന്നു. വാശിയേറിയ മത്സരം ഒടുവിൽ കൊങ്ങന്നൂർ ദേശത്തിന് അനുകൂലമായി കലാശിക്കുകയായിരുന്നു.

രാമചന്ദ്രൻ്റെ വരവോടെ അക്കിക്കാവ് പൂരത്തിൻ്റെ പ്രൗഢി വർദ്ധിക്കുമെന്ന ആവേശത്തിലാണ് പൂരാഘോഷ കമ്മിറ്റിയും ആനപ്രേമികളും. കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ സമാനതകളില്ലാത്ത ഗജവീരനായ രാമചന്ദ്രൻ്റെ ഓരോ എഴുന്നള്ളിപ്പും വലിയ ജനക്കൂട്ടത്തെ ആകർഷിക്കാറുണ്ട്. ഈ റെക്കോർഡ് തുക ആനയെ എത്രത്തോളം ആരാധകർ വിലമതിക്കുന്നു എന്നതിൻ്റെ തെളിവാണ്.