Jio Tower Theft: ജിയോ ടവർ നോക്കി മോഷണം; കടത്തിയത് ലക്ഷങ്ങളുടെ ഡിവൈസ്, പ്രതിയെ പൊക്കി
ഒന്നിലധികം മോഷണ കേസുകൾ പാലക്കാട്ടെ വിവിധ സ്റ്റേഷനുകളിലായി സത്യരാജിൻ്റെ പേരിൽ വേറെയുമുണ്ട്. മോഷണശേഷം മുങ്ങുന്നതാണ് പതിവ്

അറസ്റ്റിലായ സത്യരാജ്
പാലക്കാട്: ജിയോ ടവറുകൾ മാത്രം നോക്കി മോഷണം നടത്തിയ കള്ളൻ ഒടുവിൽ കുടുങ്ങി. പാലക്കാട് തേനൂർ അയറോട്ടിൽ സത്യരാജ് (35) ആണ് പോലീസ് പിടിയിലായത്. കിണാശ്ശേരിക്ക് സമീപം വാക്കാടുള്ള ജിയോ മൊബൈൽ ടവറിലെ കാബിൻ റൂമിൻ്റെ പൂട്ടുപൊട്ടിച്ച് അകത്ത് സ്ഥാപിച്ചിരുന്ന മെയിൻ ടവറിൻ്റെ കമ്മോണൻ്റ് റൗട്ടർ ഡിവൈസാണ് ഇയാൾ മോഷ്ടിച്ചത്. വിപണിയിൽ ഒരു ലക്ഷത്തി നാല്പതിനായിരം രൂപ വിലയുള്ള ഉപകരണമാണിത്. ഇത് കൂടാതെ കുഴൽമന്ദം തോലന്നൂരിലെ ജിയോ ടവറിൻ്റെ ബാറ്ററിയും ഇയാൾ മോഷ്ടിച്ചുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒന്നിലധികം മോഷണ കേസുകൾ പാലക്കാട്ടെ വിവിധ സ്റ്റേഷനുകളിലായി സത്യരാജിൻ്റെ പേരിൽ വേറെയുമുണ്ട്. പ്രതിയെ കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുൻപ് മൊബൈൽ ടവറുകൾക്ക് പലതിനും സ്വന്തം സെക്യൂരിറ്റി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതില്ല.