Rahul Mamookathil: രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം: ജാമ്യ അപേക്ഷയിൽ കോടതി വിധി പറയും
Rahul Mamkootathil's Bail Plea: കഴിഞ്ഞ ദിവസം ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പോസിക്യൂഷൻ സംശയമുന്നയിച്ചതോടെ വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Rahul Mamkoottathil
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ അപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പോസിക്യൂഷൻ സംശയമുന്നയിച്ചതോടെ വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. ജയിലിൽ കഴിയുന്ന രാഹുലിന് ഇന്ന് ജില്ലാ കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ ആശ്രയിക്കേണ്ടി വരും. അതേസമയം രാഹുലിനെതിരായുള്ള ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Also Read:ഇനി തിരുവനന്തപുരം-കണ്ണൂർ യാത്ര 3.15 മണിക്കൂറായി ചുരുങ്ങും, വേഗപാത യാഥാർഥ്യത്തിലേക്ക്
ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും അതിജീവിത നൽകിയ സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം പത്തോളം പേരെ രാഹുല്‍ ലൈംഗിക പീഡനത്തിന് ഇരകളാക്കിയിട്ടുണ്ടെന്നും ഇതിൽ അതിജീവിത ആരോപിക്കുന്നുണ്ട്.