AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: വേനൽ കടുക്കും, മഴ എവിടെയെല്ലാം? ഇന്നത്തെ കാലാവസ്ഥ

Kerala Weather Update Today: പുലർച്ചെയും രാത്രിയിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും, സൂര്യൻ ഉദിക്കുന്നതോടെ ചൂട് വേഗത്തിൽ കൂടുകയാണ്. ഉച്ചസമയങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ട്.

Kerala Weather Update: വേനൽ കടുക്കും, മഴ എവിടെയെല്ലാം? ഇന്നത്തെ കാലാവസ്ഥ
Weather Update Image Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 28 Jan 2026 | 06:52 AM

തിരുവനന്തപുരം: കേരളത്തിൽ വരവറിയിച്ച് വേനൽക്കാലം. വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയില്ലെന്നും ചൂടുകൂടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ജനുവരി 31 വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. പുലർച്ചെയും രാത്രിയിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും, സൂര്യൻ ഉദിക്കുന്നതോടെ ചൂട് വേഗത്തിൽ കൂടുകയാണ്. ഉച്ചസമയങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ട്.

മഴ അകന്നതോടെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പൊതുപൈപ്പുകളിൽ വെള്ളം വരുന്ന ദിവസങ്ങളിലെ ഇടവേള കൂടുന്നു. വേനൽ കടുക്കുന്നതിന് മുമ്പ് വിവിധ ജലസ്രോതസ്സുകൾ വറ്റി വരളുകയാണ്. വേനലെത്തുന്നതിന് മുമ്പേ വിവിധയിടങ്ങളിൽ ചൂട് കനക്കുകയും ഒപ്പം തീപിടിത്തങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

അതേസമയം, വേനലെത്തിയത് വിനോദസഞ്ചാരമേഖലയേയും ബാധിച്ചിട്ടുണ്ട്. മഴ അകന്ന് വേനൽച്ചൂട് ശക്തമായതോടെയാണ് പ്രധാന ട്രെക്കിങ് കേന്ദ്രങ്ങളെല്ലാം കരിഞ്ഞുണങ്ങാൻ തുടങ്ങി. ചെറിയ വ്യൂപോയിന്റുള്ള മഞ്ഞപ്പാറയിൽ കഴിഞ്ഞ ദിവസം പുൽമേടുകൾക്ക് തീ പിടിച്ചിരുന്നു. ഏകദേശം 20 ഹെക്ടറോളം പുൽമേടുകളാണ് കത്തി നശിച്ചത്.

ALSO READ: വരവറിയിച്ച് വേനൽ, കുടിവെള്ളം മുടങ്ങുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

 

വേനലിൽ ശ്രദ്ധിക്കാൻ

 

ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂർ ഇടവിട്ടും വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, ഇളനീർ, നാരങ്ങാവെള്ളം എന്നിവ ഉത്തമമാണ്.

ജലാംശം കൂടുതലുള്ള തണ്ണിമത്തൻ, ഓറഞ്ച്, വെള്ളരിക്ക തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

അമിതമായ ചായ, കാപ്പി, മദ്യം, കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ എന്നിവ നിർജ്ജലീകരണത്തിന് കാരണമാകുമെന്നതിനാൽ നിയന്ത്രിക്കുക.

അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഇത് വിയർപ്പ് ആഗിരണം ചെയ്യാനും ശരീരത്തെ തണുപ്പിക്കാനും സഹായിക്കും.

പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ചർമ്മം നേരിട്ട് വെയിലടിക്കാത്ത വിധം സംരക്ഷിക്കുക.

ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ കഠിനമായ വെയിൽ ഏൽക്കുന്ന ജോലികൾ ഒഴിവാക്കുക. ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ‘സൂര്യഘാതം’ ഏൽക്കാൻ കാരണമായേക്കാം.

പുറത്ത് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

കുട്ടികൾക്കും പ്രായമായവർക്കും ചൂട് ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. ഉച്ചസമയത്ത് ഇവർ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

നിർത്തിയിട്ടിരിക്കുന്ന അടച്ചിട്ട കാറുകൾക്കുള്ളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ തനിച്ചാക്കി പോകരുത്. ഉള്ളിലെ താപനില പെട്ടെന്ന് വർദ്ധിക്കുന്നത് ജീവന് അപകടമാണ്.

വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും തണലും കുടിവെള്ളവും ഉറപ്പാക്കുക.