AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thiruvalla BEVCO outlet: തിരുവല്ല ബിവറേജസ് ഔട്ട്‌ലെറ്റിൽ വൻ തീപിടുത്തം; കോടികളുടെ നഷ്ടം

Fire breaks out at Thiruvalla BEVCO outlet: പുളിക്കീഴിലേത് ബിവറേജസ് കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സംഭരണശാലകളിൽ ഒന്നാണ്. ഷോർട്ട് സർക്ക്യൂട്ടെന്നാണ് ലഭിക്കുന്ന സൂചന. തീപിടുത്തത്തിന് കാരണായ സാഹചര്യത്തെ സംബന്ധിച്ച് വിശദമായ പരിശോധനയുണ്ടാകും. 

Thiruvalla BEVCO outlet: തിരുവല്ല ബിവറേജസ് ഔട്ട്‌ലെറ്റിൽ വൻ തീപിടുത്തം; കോടികളുടെ നഷ്ടം
പ്രതീകാത്മക ചിത്രംImage Credit source: Freepik
nithya
Nithya Vinu | Updated On: 14 May 2025 07:27 AM

പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം. ജവാൻ മദ്യത്തിന്‍റെ സംഭരണകേന്ദ്രത്തിലാണ് തീ പടർന്നത്. കെട്ടിടം പൂർണമായും കത്തിയമർന്നു. സംഭരണശാലയിലുണ്ടായിരുന്ന സ്റ്റോക്ക് ഏറെക്കുറെ കത്തിനശിച്ചതായാണ് വിവരം.

ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ്സ് കെമിക്കല്‍സിന് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിലാണ് തീപിടുത്തം ഉണ്ടായത്. ഔട്ട്ലെറ്റിലേക്ക് വലിയ തോതിൽ തീ പടർന്നതിനെ തുടർന്ന് ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനയെ വിവരം അറിയിച്ചു.

ALSO READ: രാജ്യ വിരുദ്ധ പരാമർശം; അഖിൽ മാരാരിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

ചങ്ങനാശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിലെ ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. മദ്യക്കുപ്പികളിലേക്ക് തീ പടര്‍ന്നതു കൊണ്ടു തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ ഏറെ ശ്രമകരമായിരുന്നു. കെട്ടിടവും സംഭരണശാലയും പൂർണമായും കത്തിനശിച്ചെന്നും കോടികളുടെ നാശനഷ്ടമുണ്ടായെന്നുമാണ് സൂചന.

പുളിക്കീഴിലേത് ബിവറേജസ് കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സംഭരണശാലകളിൽ ഒന്നാണ്. തീ പടരാനുണ്ടായ സാഹചര്യം വ്യക്തമല്ല. ഷോർട്ട് സർക്ക്യൂട്ടെന്നാണ് ലഭിക്കുന്ന സൂചന. തീപിടുത്തത്തിന് കാരണായ സാഹചര്യത്തെ സംബന്ധിച്ച് വിശദമായ പരിശോധനയുണ്ടാകും.