AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Akhil Marar: രാജ്യ വിരുദ്ധ പരാമർശം; അഖിൽ മാരാരിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

Non bailable case agains Akhil Marar: ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാമൂഹിക മാധ്യമങ്ങളിൽ ദേശീയ വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് പരാതി.

Akhil Marar: രാജ്യ വിരുദ്ധ പരാമർശം; അഖിൽ മാരാരിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
nithya
Nithya Vinu | Updated On: 14 May 2025 06:47 AM

രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന കുറ്റം ചുമത്തി ടെലിവിഷൻ താരം അഖിൽ മാരാരിനെതിരെ കേസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കൊട്ടാരക്കര പൊലീസാണ് കേസെടുത്തത്.

ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാമൂഹിക മാധ്യമങ്ങളിൽ ദേശീയ വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് പരാതി.

അഖിൽ മാരാരിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്, രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ളത് ആണെന്നാണ് പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ട്. പ​ഹൽ​ഗാം ആക്രമണവും തുടർന്ന് നടത്തിയ തിരിച്ചടിയും സംബന്ധിച്ചാണ് അഖിൽ മാരാരിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.

ALSO READ: ‘ദേശവിരുദ്ധപ്രസ്താവന’; അഖിൽ മാരാർക്കെതിരെ പരാതി നൽകി ബിജെപി

ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖിൽ മാരാർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ, ‘രാജ്യമാണ് വലുത് രാഷ്ട്രീയമല്ല’ എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പും പങ്ക് വച്ചിരുന്നു. കഴിഞ്ഞ ദിവസം വരെ തന്നെ രാജ്യ സ്നേഹിയായി കണ്ട പലരും ഇപ്പോൾ തന്നെ രാജ്യ ദ്രോഹി എന്ന് വിളിക്കുന്നു. ഇത് കാണുമ്പോൾ രാജ്യത്തെ സ്നേഹിക്കുന്നതാണോ കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നതാണോ രാജ്യ സ്നേഹം എന്ന സംശയം തോന്നുവെന്ന് അഖിൽ കുറിച്ചു.