AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ മൂന്ന് കിമീ ചുറ്റളവിൽ റെഡ്സോൺ; ഡ്രോൺ പറത്തരുത്

തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ  പ്രദേശത്ത് ഡ്രോൺ പറത്തരുന്നതെന്നും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങൾ നോ ഡ്രോൺ സോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ മൂന്ന് കിമീ ചുറ്റളവിൽ റെഡ്സോൺ; ഡ്രോൺ പറത്തരുത്
International Terminal Of The Thiruvananthapuram AirportImage Credit source: PTI
sarika-kp
Sarika KP | Published: 11 May 2025 21:38 PM

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ റെഡ് സോണായി പ്രഖ്യാപിച്ചു. തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ  പ്രദേശത്ത് ഡ്രോൺ പറത്തരുന്നതെന്നും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങൾ നോ ഡ്രോൺ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

നോ ഡ്രോൺ സോൺ ഇവ

രാജ് ഭവൻ, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾ, പ്രതിപക്ഷ നേതാവിന്‍റെ വസതി, ഗവൺമെന്‍റ് സെക്രട്ടറിയേറ്റ്, വിഴിഞ്ഞം ഹാർബർ, വി എസ് എസ് സി/ ഐഎസ്ആർഒ തുമ്പ, ഐഎസ്ആർഒ ഇൻറർനാഷണൽ സിസ്റ്റം യൂണിറ്റ് വട്ടിയൂർക്കാവ്, എൽ.പി.എസ്.സി/ഐഎസ്ആർഒ വലിയമല, തിരുവനന്തപുരം ഡൊമെസ്റ്റിക് ഇന്റർനാഷണൽ എയർപോർട്ട്, സതേൺ എയർ കമാൻഡ് ആക്കുളം, റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, ടെക്നോപാർക്ക് ഫേസ് ഒന്ന് രണ്ട് മൂന്ന്, റഡാര്‍ സ്റ്റേഷന്‍ മൂക്കുന്നിമല, തമ്പാനൂർ ബസ് സ്റ്റാൻഡ്, മിലിറ്ററി ക്യാമ്പ് പാങ്ങോട്, രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി ജഗതി, ശ്രീപത്മനാഭസ്വാമി ടെമ്പിൾ, പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളാണ് നോ ഡ്രോൺ സോണായി പ്രഖ്യാപിച്ചിട്ടുള്ളത്.

റെഡ് സോൺ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഡ്രോൺ കർ‌ശനമായി വിലക്കിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിൽ പറത്തുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണമെന്നും അല്ലാത്തവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

Also Read:കണ്ണൂരിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്ച നിരോധനം

അതേസമയം കണ്ണൂർ: കണ്ണൂരിലും പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്ചത്തെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023ലെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായാണ് നടപടി. ഇന്ന് മുതൽ ശനിയാഴ്ച (മെയ് 17) വരെ ഏഴ് ദിവസത്തേക്കാണ് കണ്ണൂർ ജില്ലയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ അരുൺ കെ വിജയനാണ് ഉത്തരവ് പുറത്തുവിട്ടത്.