Thiruvananthapuram Bengaluru Special Train: ഇന്നു മുതൽ ഓടിത്തുടങ്ങുന്നു തിരുവനന്തപുരം – ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ , സ്റ്റോപ്പും സമയവും ഇങ്ങനെ

Thiruvananthapuram Bengaluru Special Train To Depart Today: രാവിലെ 09:30-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നാളെ പുലർച്ചെ 03:30-ന് ബെംഗളൂരുവിൽ എത്തിച്ചേരും.

Thiruvananthapuram Bengaluru Special Train: ഇന്നു മുതൽ ഓടിത്തുടങ്ങുന്നു തിരുവനന്തപുരം - ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ , സ്റ്റോപ്പും സമയവും ഇങ്ങനെ

Representational Image

Published: 

21 Dec 2025 07:44 AM

കൊച്ചി: ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് റെയിൽവേ പ്രഖ്യാപിച്ച തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ (06572) ഇന്ന് സർവീസ് നടത്തും. രാവിലെ 09:30-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നാളെ പുലർച്ചെ 03:30-ന് ബെംഗളൂരുവിൽ എത്തിച്ചേരും.

കേരളത്തിലെ സമയക്രമം

 

  • വർക്കല ശിവഗിരി – രാവിലെ 10:08
  • കൊല്ലം – 10:30
  • കായംകുളം – 11:26
  • ചെങ്ങന്നൂർ – 11:48
  • കോട്ടയം – 12:24
  • എറണാകുളം ടൗൺ – 01:35
  • തൃശൂർ – 03:00
  • പാലക്കാട് – 04:42

 

തിരിച്ചുള്ള സർവീസ്

 

തിരിച്ചുള്ള സർവീസ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ഇന്നലെ ഉച്ചയ്ക്ക് പുറപ്പെട്ടു കഴിഞ്ഞു. ഈ ട്രെയിൻ ഇന്ന് രാവിലെ 06:30-ന് തിരുവനന്തപുരത്ത് എത്തും. അവസാന നിമിഷം നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് വലിയ ആശ്വാസമാണ്.

Also read – മൂടൽമഞ്ഞ് പണിയായി, ഡൽഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി

എസി ഫസ്റ്റ് ക്ലാസ്, ടു ടയർ, ത്രീ ടയർ കോച്ചുകൾക്ക് പുറമെ ഏഴ് സ്ലീപ്പർ ക്ലാസ് കോച്ചുകളും ആറ് ജനറൽ കോച്ചുകളും ട്രെയിനിലുണ്ട്. ഭിന്നശേഷിക്കാർക്കായി രണ്ട് പ്രത്യേക കോച്ചുകളും അനുവദിച്ചിട്ടുണ്ട്.

ക്രിസ്മസ് പ്രമാണിച്ച് ബെംഗളൂരു റൂട്ടിലെ സ്വകാര്യ ബസുകൾ അമിതകൂലി ഈടാക്കുന്ന സാഹചര്യത്തിൽ റെയിൽവേയുടെ ഈ പ്രത്യേക സർവീസ് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ തുണയാകും.

മുട്ട കേടായോ? പൊട്ടിക്കാതെ തന്നെ തിരിച്ചറിയാം
വീട്ടിലുണ്ടോ തടിയുടെ തവി! ഒന്ന് ശ്രദ്ധിച്ചേക്കണേ, അല്ലെങ്കിൽ...
ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ