Firecracker Explosion: തിരുവനന്തപുരത്ത് കതിനയ്ക്ക് തീപിടിച്ച് വീടിനുള്ളിൽ പൊട്ടിത്തെറി; ഒരാൾക്ക് പരിക്ക്
Thiruvananthapuram Firecracker Explosion: വെടിമരുന്ന് സൂക്ഷിച്ചിരുന്ന വീടിന് തൊട്ടു സമീപത്തായി ഇരുമ്പിന്റെ കമ്പി, കട്ടർ ഉപയോഗിച്ച് മുറിക്കുന്നുണ്ടായിരുന്നു. ഈ കട്ടറിൽ നിന്ന് തീപ്പൊരി തെറിച്ച വെടിമരുന്നിലേക്ക് വീണതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് സംശയിക്കുന്നത്.
തിരുവനന്തപുരം: കാട്ടാകടയ്ക്കടുത്ത് കാട്ടായിക്കോണത്ത് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന കതിനയ്ക്ക് തീപിടിച്ച് വീട്ടിൽ പൊട്ടിത്തെറി (Firecracker Explosion). സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ALSO READ: പാലത്തായി പോക്സോ കേസ്; പ്രതിയായ അധ്യാപകനെ പിരിച്ചുവിട്ടു, ഉത്തരവിറക്കി സ്കൂൾ മാനേജർ
ക്ഷേത്രത്തിന് സമീപത്തുള്ള കതിന സൂക്ഷിച്ചിരുന്ന വീട്ടിലാണ് പൊട്ടിത്തെറി നടന്നിരിക്കുന്നത്. വെടിമരുന്നിന് തീപിടിച്ചതാണ് പൊട്ടിത്തെറിയുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന വീടിന് തൊട്ടു സമീപത്തായി ഇരുമ്പിന്റെ കമ്പി, കട്ടർ ഉപയോഗിച്ച് മുറിക്കുന്നുണ്ടായിരുന്നു. ഈ കട്ടറിൽ നിന്ന് തീപ്പൊരി തെറിച്ച വെടിമരുന്നിലേക്ക് വീണതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് സംശയിക്കുന്നത്.
പൊട്ടിത്തെറി ഉണ്ടായ ഉടൻ തന്നെ തൊട്ടടുത്ത് ഉണ്ടായിരുന്ന ആളുകൾ സ്ഥലത്തെത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പോലീസ് പറഞ്ഞു.