Kerala MVD: അപകടമോ വാഹനത്തിന് തകരാറോ സംഭവിച്ചോ? ശബരിമല തീർഥാടകർക്ക് സഹായത്തിന് എംവിഡി
Sabarimala Pilgrims MVD Helpline: തീർത്ഥാടകർ സഞ്ചരിക്കുന്ന വാഹനത്തിന് എന്തെങ്കിലും അപകടമോ, തകരാറോ സംഭവിച്ചാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്. ഇതുസംബന്ധിച്ച എംവിഡി തന്നെയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ശബരിമല തീർഥാടകർക്ക് സഹായവുമായി കേരള മോട്ടോർ വാഹനവകുപ്പ് (എംവിഡി). ശബരിമലയിലേക്ക് പോകുന്ന തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെടുകയോ തകരാർ സംഭവിക്കുകയോ മറ്റ് അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്. ഇതുസംബന്ധിച്ച എംവിഡി തന്നെയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
തീർത്ഥാടകർ സഞ്ചരിക്കുന്ന വാഹനത്തിന് എന്തെങ്കിലും അപകടമോ, തകരാറോ സംഭവിച്ചാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എംവിഡി കൺട്രോൾ റൂമുകളിൽ നിന്നും ഏത് സമയത്തും തീർത്ഥാടകർക്ക് അടിയന്തിര സഹായം ലഭ്യമാകും.
എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകും. ഈ തീർത്ഥാടനകാലം സുഗമവും അപകടരഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എംവിഡി ഇങ്ങനൊരു സഹായവുമായി എത്തിയിരിക്കുന്നത്. അപകടരഹിതമായ ഒരു തീർത്ഥാടനകാലത്തിനായി ഒന്നിച്ച് പ്രവർത്തിക്കുക എന്നതാണ് എംവിഡി ലക്ഷ്യം വയ്ക്കുന്നത്.
ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകൾ :
ഇലവുങ്കൽ : 9400044991, 9562318181
എരുമേലി : 9496367974, 8547639173
കുട്ടിക്കാനം : 9446037100, 8547639176
ഇ-മെയിൽ : safezonesabarimala@gmail.com