Firecracker Explosion: തിരുവനന്തപുരത്ത് കതിനയ്ക്ക് തീപിടിച്ച് വീടിനുള്ളിൽ പൊട്ടിത്തെറി; ഒരാൾക്ക് പരിക്ക്

Thiruvananthapuram Firecracker Explosion: വെടിമരുന്ന് സൂക്ഷിച്ചിരുന്ന വീടിന് തൊട്ടു സമീപത്തായി ഇരുമ്പിന്റെ കമ്പി, കട്ടർ ഉപയോഗിച്ച് മുറിക്കുന്നുണ്ടായിരുന്നു. ഈ കട്ടറിൽ നിന്ന് തീപ്പൊരി തെറിച്ച വെടിമരുന്നിലേക്ക് വീണതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് സംശയിക്കുന്നത്.

Firecracker Explosion: തിരുവനന്തപുരത്ത് കതിനയ്ക്ക് തീപിടിച്ച് വീടിനുള്ളിൽ പൊട്ടിത്തെറി; ഒരാൾക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

Published: 

23 Nov 2025 15:04 PM

തിരുവനന്തപുരം: കാട്ടാകടയ്ക്കടുത്ത് കാട്ടായിക്കോണത്ത് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന കതിനയ്ക്ക് തീപിടിച്ച് വീട്ടിൽ പൊട്ടിത്തെറി (Firecracker Explosion). സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ: പാലത്തായി പോക്സോ കേസ്; പ്രതിയായ അധ്യാപകനെ പിരിച്ചുവിട്ടു, ഉത്തരവിറക്കി സ്കൂൾ മാനേജർ

ക്ഷേത്രത്തിന് സമീപത്തുള്ള കതിന സൂക്ഷിച്ചിരുന്ന വീട്ടിലാണ് പൊട്ടിത്തെറി നടന്നിരിക്കുന്നത്. വെടിമരുന്നിന് തീപിടിച്ചതാണ് പൊട്ടിത്തെറിയുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന വീടിന് തൊട്ടു സമീപത്തായി ഇരുമ്പിന്റെ കമ്പി, കട്ടർ ഉപയോഗിച്ച് മുറിക്കുന്നുണ്ടായിരുന്നു. ഈ കട്ടറിൽ നിന്ന് തീപ്പൊരി തെറിച്ച വെടിമരുന്നിലേക്ക് വീണതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് സംശയിക്കുന്നത്.

പൊട്ടിത്തെറി ഉണ്ടായ ഉടൻ തന്നെ തൊട്ടടുത്ത് ഉണ്ടായിരുന്ന ആളുകൾ സ്ഥലത്തെത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പോലീസ് പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും