Kazhakkoottam Girl Assault: കഴക്കൂട്ടം പീഡനം: പ്രതി എത്തിയത് മോഷണത്തിന്, പിടികൂടിയത് സാഹസികമായി

Kazhakkoottam Girl Assault Case: കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ഹോസ്റ്റലിലായിരുന്നു സംഭവം. മധുര സ്വദേശിയാണ് പ്രതി. അതിക്രമിച്ച് കയറിയ ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കുകയും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു.

Kazhakkoottam Girl Assault: കഴക്കൂട്ടം പീഡനം: പ്രതി എത്തിയത് മോഷണത്തിന്, പിടികൂടിയത് സാഹസികമായി

പ്രതിയെ പോലീസ് കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങളിൽ നിന്ന്

Published: 

20 Oct 2025 08:46 AM

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി എത്തിയത് മോഷണത്തിനായിട്ടാണെന്ന് തിരുവനന്തപുരം ഡിസിപി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസിനോട് റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു മുമ്പ് പ്രതി തൊട്ടടുത്ത രണ്ടു വീടുകളിലും മോഷ്ടിക്കാൻ ശ്രമം നടത്തിയതായും വിവരമുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ഡിസിപി വ്യക്തമാക്കിയത്.

ആളുകൾ ഉള്ളതിനാൽ ഈ വീടുകളുടെ അകത്തു കയറിയാൻ ഇയാൾക്ക് സാധിച്ചില്ല. അതിനാൽ വീടിൻ്റെ പരിസരത്ത് നിന്നാണ് സാധനങ്ങൾ മോഷ്ടിച്ചത്. പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പ്രതി‌ തെളിവുകളൊന്നും അവശേഷിപ്പിച്ചിരുന്നില്ലെന്നും ഡിസിപി പറഞ്ഞു. പ്രതിയെ പിടികൂടിയതും സാഹസികമായിട്ടാണ്, ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതായും അദ്ദേഹം വിശദമാക്കി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഇനി മുതൽ കഴക്കൂട്ടത്ത് പ്രത്യേക പട്രോളിം​ഗ് നടത്തുമെന്നും ​ഹോസ്റ്റലുകൾക്ക് സുരക്ഷ നൽകുമെന്നും ഡിസിപി അറിയിച്ചു.

Also Read: ലോറി ഡ്രൈവര്‍മാര്‍ക്ക് എംവിഡിയുടെ വക പരിശീലനം

ഇക്കഴിഞ്ഞ പതിനേഴാം തീയതിയാണ് ഐടി ജീവനക്കാരിയായ പെൺകുട്ടി ഹോസ്റ്റലിൽ കിടന്നുറങ്ങുന്ന സമയത്താണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ഹോസ്റ്റലിലായിരുന്നു സംഭവം. മധുര സ്വദേശിയാണ് പ്രതി. അതിക്രമിച്ച് കയറിയ ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കുകയും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. പെൺകുട്ടി പോലീസിൽ വിവരമറിയിച്ചതിന് പിന്നാലെ കഴക്കൂട്ടം എസ്‌പിയുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

ജീവിക്കണമെങ്കിൽ വഴങ്ങിക്കൊടുക്കണം’; വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്

നെയ്യാറ്റിൻകരയിൽ 52 കാരിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരായിട്ടുള്ള ‌ആത്മഹത്യാക്കുറിപ്പ് പുറത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തന്നെ നിരന്തരം ലൈംഗികമായി ഡിസിസി ജറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിൻ ചൂഷണം ചെയ്തെന്നാണ് വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗികമായി ശല്യപ്പെടുത്തിയതെന്നും കടയിലെത്തി നിരന്തരം ലൈംഗികാവശ്യം ഉന്നയിച്ചെന്നും വീട്ടമ്മ കുറിപ്പിൽ ആരോപിക്കുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും