Thiruvananthapuram metro: മെട്രോ തിരുവനന്തപുരത്തേക്ക്, 27 സ്റ്റേഷനുകളുള്ള ആദ്യ അലൈൻമെന്റ് പദ്ധതിക്ക് പച്ചക്കൊടി

Thiruvananthapuram Light Metro: പാപ്പനംകോട് നിന്ന് ആരംഭിച്ച് ഈഞ്ചയ്ക്കലിൽ അവസാനിക്കുന്ന രീതിയിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്.

Thiruvananthapuram metro: മെട്രോ തിരുവനന്തപുരത്തേക്ക്, 27 സ്റ്റേഷനുകളുള്ള ആദ്യ അലൈൻമെന്റ് പദ്ധതിക്ക് പച്ചക്കൊടി

Thiruvananthapuram Metro

Published: 

07 Nov 2025 20:51 PM

തിരുവനന്തപുരം: തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് സർക്കാർ അംഗീകാരം നൽകി. 31 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ ആകെ 27 സ്റ്റേഷനുകൾ ഉണ്ടായിരിക്കും.

 

പ്രധാന വിവരങ്ങൾ

 

പാപ്പനംകോട് നിന്ന് ആരംഭിച്ച് ഈഞ്ചയ്ക്കലിൽ അവസാനിക്കുന്ന രീതിയിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRCL) മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുക. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലാണ് മെട്രോയുടെ ആദ്യ ഘട്ടം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Also read – മാപ്പ് നൽകൂ മഹാമതേ, സോഷ്യല്‍ മീഡിയയിലെങ്ങും ക്ഷമാപണം, അപ്പോളജി ട്രെന്‍ഡിനൊപ്പം അണിചേര്‍ന്ന് കൊച്ചി മെട്രോയു

ടെക്‌നോപാർക്കിന്റെ മൂന്ന് ഘട്ടങ്ങൾ (ഫേസ് 1, 2, 3), തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവയെ ബന്ധിപ്പിക്കുന്ന തരത്തിലാവും നിർമ്മാണം. കഴക്കൂട്ടം, ടെക്‌നോപാർക്ക്, കാര്യവട്ടം എന്നിവിടങ്ങളിൽ ഇന്റർചേഞ്ച് സ്റ്റേഷനുകൾ ഉണ്ടാകും.

 

മുന്നൊരുക്കങ്ങൾ

 

മെട്രോ പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളുടെ നിർമ്മാണ ചുമതല KMRCL-നെ ഏൽപ്പിച്ചിരുന്നു. ഇതിൽ ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. നിലവിൽ വരുന്നതോടെ തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി അനന്തപുരിയുടെ വികസനക്കുതിപ്പിന് ഗതിവേഗം പകരും.” എന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്: “

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും