Thiruvananthapuram Metro: ജനസംഖ്യ വില്ലനായി, സിഎംപി പുതുക്കുമോ? തിരുവനന്തപുരം മെട്രോ വൈകും!

സി.എം.പി പുതുക്കി നൽകിയതായി കെ.എം.ആർ.എൽ അധികൃതർ മാധ്യമങ്ങളോട് പ്രസ്താവിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് അവരോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇതിൽ ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. 2025 ഡിസംബർ മുതൽ നിലവിൽ സമർപ്പിച്ചിരിക്കുന്ന സി.എം.പി പുതുക്കി നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നുണ്ട്. ഇതിനായി ഏപ്രിലിലും ജൂലൈയിലും കെ.എം.ആർ.എല്ലിന് സർക്കാർ കത്തയച്ചിരുന്നു.

Thiruvananthapuram Metro: ജനസംഖ്യ വില്ലനായി, സിഎംപി പുതുക്കുമോ? തിരുവനന്തപുരം മെട്രോ വൈകും!

പ്രതീകാത്മക ചിത്രം

Updated On: 

19 Sep 2026 | 02:47 PM

തലസ്ഥാന വാസികളുടെ ദീർഘനാളത്തെ ആഗ്രഹമായിരുന്ന തിരുവനന്തപുരം മെട്രോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും നീളും. തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ (സിഎംപി) പുതുക്കി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) നിലപാട് ഇനി നിർണായകമാകും. സിഎംപി പുതുക്കേണ്ടതില്ലെന്ന മുൻ നിലപാടിൽ കെ.എം.ആർ.എൽ ഉറച്ചുനിന്നാൽ പദ്ധതിയുടെ തുടർന്നുള്ള നടപടികൾ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്.

സർക്കാരും കെ.എം.ആർ.എല്ലും തമ്മിലുള്ള തർക്കം

സി.എം.പി പുതുക്കി നൽകിയതായി കെ.എം.ആർ.എൽ അധികൃതർ മാധ്യമങ്ങളോട് പ്രസ്താവിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് അവരോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇതിൽ ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. 2025 ഡിസംബർ മുതൽ നിലവിൽ സമർപ്പിച്ചിരിക്കുന്ന സി.എം.പി പുതുക്കി നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നുണ്ട്. ഇതിനായി ഏപ്രിലിലും ജൂലൈയിലും കെ.എം.ആർ.എല്ലിന് സർക്കാർ കത്തയച്ചിരുന്നു.

എന്നാൽ സി.എം.പിയിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നായിരുന്നു കെ.എം.ആർ.എൽ സർക്കാരിന് നൽകിയ ഔദ്യോഗിക മറുപടി. ഇതിന് വിരുദ്ധമായാണ് സി.എം.പി പുതുക്കി നൽകിയെന്ന് മാധ്യമങ്ങളോട് പറഞ്ഞതെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.

ALSO READ: കോഴിക്കോട് മൂന്നു സ്കൂൾ വിദ്യാർത്ഥികൾ അമിത വേഗതയിൽ ഓടിച്ച ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം

ജനസംഖ്യ വില്ലനായി

2017-ലെ കേന്ദ്ര മെട്രോ റെയിൽ നയത്തിന്റെ അടിസ്ഥാനത്തിലാണ് സി.എം.പി പുതുക്കി നൽകാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാർ ഈ സി.എം.പി അംഗീകരിച്ച ശേഷമേ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കാൻ സാധിക്കൂ. മെട്രോ റെയിൽ പദ്ധതി അനുമതിക്ക് നഗരത്തിൽ കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ ഉണ്ടായിരിക്കണം എന്നതാണ് കേന്ദ്രത്തിന്റെ മാനദണ്ഡം. എന്നാൽ, കെഎംആർഎൽ തയ്യാറാക്കിയ രേഖയിൽ തിരുവനന്തപുരത്തെ ജനസംഖ്യ 16 ലക്ഷം മാത്രമായാണ് കാണിച്ചിട്ടുള്ളത്.

കെ.എം.ആർ.എൽ ഇതിനകം ഡി.പി.ആർ തയ്യാറാക്കി നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ സി.എം.പി അംഗീകാരം ഇല്ലാതെ കേന്ദ്രത്തിന് സമർപ്പിക്കാൻ കഴിയില്ല. അതിനാൽ സി.എം.പി വിഷയം പരിഹരിക്കപ്പെടുന്നതിൽ കെ.എം.ആർ.എൽ എടുക്കുന്ന നിലപാട് തിരുവനന്തപുരം മെട്രോയുടെ ഭാവി നടപടികൾക്ക് ഏറ്റവും നിർണായകമാണ്.

Loading...
Unable to load recommendations.
Follow Us
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
ദിവസവും രാവിലെ രണ്ട് ഗ്രാമ്പു ചവച്ചാലുള്ള ഗുണങ്ങൾ!
പുതിയ ടൊയോട്ട ഗ്ലാൻസ എത്തുന്നു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട