AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Thiruvananthapuram Metro: ഭൂമിക്കടിയിലോ ആകാശപ്പാതയോ? തിരുവനന്തപുരം മെട്രോ, നീക്കങ്ങൾ ഇങ്ങനെ!

Thiruvananthapuram Metro Update: പുതുക്കിയ സമഗ്ര മൊബിലിറ്റി പ്ലാൻ (സിഎംപി) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നിർദിഷ്ട പദ്ധതിയുടെ സിഎംപി കേന്ദ്ര മാനദണ്ഡ പ്രകാരം പുതുക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ നിർദേശത്തിന് പിന്നാലെയാണ് പുതുക്കിയ സിഎംപി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്.

Thiruvananthapuram Metro: ഭൂമിക്കടിയിലോ ആകാശപ്പാതയോ? തിരുവനന്തപുരം മെട്രോ, നീക്കങ്ങൾ ഇങ്ങനെ!
Tvm Metro News
Nithya Vinu
Nithya Vinu | Updated On: 12 Sep 2026 | 01:53 PM

തലസ്ഥാനത്തിന്റെ ദീർഘകാല സ്വപ്നമായ തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ നിർമ്മാണ രൂപരേഖ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ, അണ്ടർഗ്രൗണ്ട് (ഭൂഗർഭ) പാതയാണോ അതോ എലിവേറ്റഡ് (ഉയരപ്പാത) രീതിയാണോ നഗരത്തിന് അനുയോജ്യം എന്നതിൽ ചർച്ചകൾ ഉയരുകയാണ്. നഗരത്തിലെ തിരക്കും ചരിത്രപ്രസിദ്ധമായ പൈതൃക മേഖലകളും കെട്ടിടങ്ങളും ഈ വിഷയത്തിൽ അതീവ ശ്രദ്ധയോടെയുള്ള തീരുമാനമാണ് ആവശ്യപ്പെടുന്നത്.

നിലവിൽ, പുതുക്കിയ സമഗ്ര മൊബിലിറ്റി പ്ലാൻ (സിഎംപി) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നിർദിഷ്ട പദ്ധതിയുടെ സിഎംപി കേന്ദ്ര മാനദണ്ഡ പ്രകാരം പുതുക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ നിർദേശത്തിന് പിന്നാലെയാണ് പുതുക്കിയ സിഎംപി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. തിരുവനന്തപുരത്തിന്, എലിവേറ്റഡ് പാതയാണോ അണ്ടർഗ്രൗണ്ട് പാതയാണോ അനുയോജ്യമെന്ന് പരിശോധിച്ചാലോ….

തിരുവനന്തപുരം മെട്രോ

കൊച്ചി മെട്രോയുടെ മാതൃകയിൽ 60 ശതമാനം വായ്പയെടുത്തും, സംസ്ഥാന, കേന്ദ്ര സർക്കാരിൽ നിന്ന് 20 ശതമാനം വീതവുമെടുത്ത് മെട്രോ നിർമാണം നടത്താനാണ് ലക്ഷ്യമിടുന്നത്. പൂർണമായും എലിവേറ്റഡ് രീതിയിലാകും നിർമാണം എന്നാണ് ഡിപിആറിൽ നിർദേശിക്കുന്നത്. ഉയരപ്പാതയ്ക്ക് ഏകദേശം 10000 കോടി രൂപയോളം ചെലവ് വന്നേക്കും. ഭൂഗർഭപാതയെക്കുറിച്ച് നേരത്തേ പഠനം നടത്തിയിരുന്നു. എന്നാൽ ഭൂഗർഭ പാതയുടെ നിർമാണച്ചെലവ് ഉയരപ്പാതയുടെ ഇരട്ടിയോളമാകും എന്നാണ് നിഗമനം.

ALSO READ: തിരുവനന്തപുരം മെട്രോ നേമത്തേക്കോ? പ്രതീക്ഷയിൽ തലസ്ഥാനം

എലിവേറ്റഡ് പാത

ദേശീയപാത 66 വഴിയുള്ള കഴക്കൂട്ടം ഉൾപ്പെടുന്ന ഭാഗത്ത് എലിവേറ്റഡ് പാത നിർമ്മിക്കുന്നതാണ് കൂടുതൽ ലാഭകരവും വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നതും.  അണ്ടർഗ്രൗണ്ട് നിർമ്മാണത്തെ അപേക്ഷിച്ച് എലിവേറ്റഡ് രീതിക്ക് ചെലവ് വളരെയധികം കുറവാണ്. അതുപോലെ, തുരങ്കങ്ങൾ നിർമ്മിക്കുന്നതിനേക്കാൾ വേഗത്തിൽ പില്ലറുകൾ സ്ഥാപിച്ചു പാത പൂർത്തിയാക്കാൻ സാധിക്കും.

അണ്ടർഗ്രൗണ്ട് പാത

കിഴക്കേക്കോട്ട, ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരം, തമ്പാനൂർ തുടങ്ങിയ അതീവ തിരക്കേറിയതും പൈതൃക പ്രാധാന്യമുള്ളതുമായ പ്രദേശങ്ങളിൽ അണ്ടർഗ്രൗണ്ട് പാത നിർമ്മിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നാണ് വിവരം. ചരിത്ര സ്മാരകങ്ങൾക്കും പഴയകാല കെട്ടിടങ്ങൾക്കും ഭീഷണിയാകാത്ത രീതിയിൽ ഭൂമിക്കടിയിലൂടെയുള്ള പാത നിർമ്മിക്കുന്നത് സുരക്ഷിതമായിരിക്കും. വീതികുറഞ്ഞ റോഡുകളുള്ള കിഴക്കേക്കോട്ടയിൽ വലിയ പില്ലറുകൾ ഉയരുന്നത് ഗതാഗത തടസ്സമുണ്ടാക്കിയേക്കാം.

ചെലവ് ഉയരും!

ഒരു കിലോമീറ്റർ അണ്ടർഗ്രൗണ്ട് പാത നിർമ്മിക്കാൻ എലിവേറ്റഡ് പാതയേക്കാൾ ഇരട്ടി അധിക ചെലവ് വരും. കൂടാതെ തിരുവനന്തപുരത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതളും കെ.എം.ആർ.എൽ-ന് വലിയ സാങ്കേതിക വെല്ലുവിളി ഉയർത്തും. എന്നിരുന്നാലും, അണ്ടർഗ്രൗണ്ട് രീതിയും എലിവേറ്റഡ് രീതിയും സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് മാതൃകയും തള്ളിക്കളയാനാകില്ല.

English Summary:

Construction plan for the long-awaited Thiruvananthapuram Metro Rail project is nearing the final stage, but discussions are intensifying over whether an underground or elevated metro system would be more suitable for the capital city.

Follow Us