Thiruvananthapuram Metro: മെട്രോ റൂട്ടിൽ സ്ഥലം വാങ്ങാൻ ഉദ്ദേശമുണ്ടോ? വില കുതിച്ചുയരും!

Thiruvananthapuram Metro Updates: മെട്രോ യാഥാർത്ഥ്യമാകുന്നതോടെ ഉണ്ടാകുന്ന നേട്ടങ്ങളും മാറ്റങ്ങളുമാണ് നിലവിലെ ചർച്ചാവിഷയം. മെട്രോ എത്തുന്നതോടെ നഗരത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കടുത്ത മുന്നേറ്റം ഉണ്ടായേക്കും. ടെക്നോപാർക്കും കാരമനയും പാപ്പനംകോടും വഴി നേമം വരെ നീളുന്ന നിർദിഷ്ട മെട്രോ പാതയ്ക്ക് ഇരുവശവുമുള്ള ഭൂമിക്കും ഫ്ലാറ്റുകൾക്കും ഡിമാൻഡ് ഉയർന്നേക്കാം.

Thiruvananthapuram Metro: മെട്രോ റൂട്ടിൽ സ്ഥലം വാങ്ങാൻ ഉദ്ദേശമുണ്ടോ? വില കുതിച്ചുയരും!

പ്രതീകാത്മക ചിത്രം

Updated On: 

01 Oct 2026 | 08:55 AM

തലസ്ഥാന നഗരിയുടെ ഗതാഗതത്തിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മെട്രോ യാഥാർത്ഥ്യമാകുന്നതോടെ ഉണ്ടാകുന്ന നേട്ടങ്ങളും മാറ്റങ്ങളുമാണ് നിലവിലെ ചർച്ചാവിഷയം. മെട്രോ എത്തുന്നതോടെ നഗരത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കടുത്ത മുന്നേറ്റം ഉണ്ടായേക്കും. ടെക്നോപാർക്കും കാരമനയും പാപ്പനംകോടും വഴി നേമം വരെ നീളുന്ന നിർദിഷ്ട മെട്രോ പാതയ്ക്ക് ഇരുവശവുമുള്ള ഭൂമിക്കും ഫ്ലാറ്റുകൾക്കും ഡിമാൻഡ് ഉയർന്നേക്കാം.

മെട്രോയും റിയൽ എസ്റ്റേറ്റും

തിരുവനന്തപുരത്ത് മെട്രോ യാഥാർത്ഥ്യമാകുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും പുത്തൻ ഉണർവ് ഉണ്ടാകും. കഴക്കൂട്ടം, ചാക്ക, പാപ്പനംകോട് തുടങ്ങിയ പ്രധാന റൂട്ടുകളിൽ മെട്രോ സ്റ്റേഷനുകൾ വരുന്നതോടെ ഇവിടുത്തെ പ്ലോട്ടുകൾക്കും വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും ആവശ്യക്കാരും വിലയും വർദ്ധിച്ചേക്കും. കരമന, പാപ്പനംകോട്, കഴക്കൂട്ടം തുടങ്ങിയ നഗരപ്രാന്ത പ്രദേശങ്ങൾ വേഗത്തിൽ പ്രധാന നഗരഭാഗങ്ങളുമായി കണക്ട് ചെയ്യപ്പെടുന്നത് വഴി അവിടെ പുതിയ റെസിഡൻഷ്യൽ പ്രൊജക്റ്റുകൾ സജീവമാകും.

അതുപോലെ, തലസ്ഥാന നഗരിയിൽ മെട്രോ പോലുള്ള വലിയ അടിസ്ഥാനസൗകര്യ വികസനം എത്തുമ്പോൾ, പ്രവാസി മലയാളികളും ബിൽഡർമാരും നഗരത്തിൽ വലിയ തോതിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവരും. കൂടാതെ, ടെക്നോപാർക്ക് ജീവനക്കാർ, മെഡിക്കൽ കോളേജ് ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് യാത്ര എളുപ്പമാകുന്നതോടെ മെട്രോ റൂട്ടിന് സമീപമുള്ള അപ്പാർട്ട്‌മെന്റുകൾക്കും വീടുകൾക്കും ഉയർന്ന വാടക ലഭിക്കും.

ALSO READ: മെട്രോ, മൃഗശാല… തലസ്ഥാനത്ത് അടുത്ത മാറ്റം ഏതിൽ?

കൊച്ചി മെട്രോയ്ക്ക് ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖല യാഥാർത്ഥ്യമാകുന്നതോടെ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും നഗര റോഡ് വികസനങ്ങളും ചേർന്ന് തിരുവനന്തപുരം ദക്ഷിണേന്ത്യയിലെ പ്രധാന നിക്ഷേപ സൗഹൃദ നഗരങ്ങളിലൊന്നായി മാറിയേക്കും.

മെട്രോ – പ്രവർത്തനങ്ങൾ

തിരുവനന്തപുരം മെട്രോ അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. 31 കിലോമീറ്റർ റൂട്ടിലാണ് മെട്രോ വരുന്നത്. പാപ്പനംകോട് നിന്ന് തുടങ്ങി കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിൽ എത്തും. ടെക്‌നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ ബസ്‌സ്റ്റാൻഡ്‌, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന അലൈൻമെന്റ് ആണിത്.

അതേസമയം, ഡിപിആർ സമർപ്പിച്ചെങ്കിലും ചില മാറ്റങ്ങൾ സർക്കാർ നിർദേശിച്ചിട്ടുണ്ട്. മെട്രോ റെയിൽ പദ്ധതി അനുമതിക്ക് നഗരത്തിൽ കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ ഉണ്ടായിരിക്കണം എന്നതാണ് കേന്ദ്രത്തിന്റെ മാനദണ്ഡം. എന്നാൽ, കെഎംആർഎൽ തയ്യാറാക്കിയ രേഖയിൽ തിരുവനന്തപുരത്തെ ജനസംഖ്യ 16 ലക്ഷം മാത്രമായാണ് കാണിച്ചിട്ടുള്ളത്.

English Summary:

The arrival of the metro is expected to give a significant boost to the real estate sector in Thiruvananthapuram. Demand for land, apartments and commercial properties could increase along the proposed metro corridor stretching through Technopark, Karamana and Pappanamcode to Nemom.

Loading...
Unable to load recommendations.
Follow Us
പ്ലഷർ പ്ലസ് - പ്രീമിയം ലുക്കുള്ള ഹീറോയുടെ ബജറ്റ് സ്കൂട്ടർ
ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം: ഇതാ എളുപ്പവഴികള്‍
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി