AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Thiruvananthapuram Metro: മെട്രോ, മൃഗശാല… തലസ്ഥാനത്ത് അടുത്ത മാറ്റം ഏതിൽ?

Thiruvananthapuram Metro and Zoo Updates: തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിർദ്ദേശിക്കപ്പെട്ട തിരുവനന്തപുരം മെട്രോ അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഡിപിആർ സമർപ്പിച്ചെങ്കിലും ചില മാറ്റങ്ങൾ സർക്കാർ നിർദേശിച്ചിട്ടുണ്ട്. മെട്രോ റെയിൽ പദ്ധതി അനുമതിക്ക് നഗരത്തിൽ കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ ഉണ്ടായിരിക്കണം എന്നതാണ് കേന്ദ്രത്തിന്റെ മാനദണ്ഡം.

Thiruvananthapuram Metro: മെട്രോ, മൃഗശാല… തലസ്ഥാനത്ത് അടുത്ത മാറ്റം ഏതിൽ?
പ്രതീകാത്മക ചിത്രംImage Credit source: © Naufal MQ/Moment/Getty Images, Social Media
Nithya Vinu
Nithya Vinu | Updated On: 28 Sep 2026 | 02:04 PM

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റുന്ന രണ്ട് പ്രധാന പദ്ധതികളെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമായി നടക്കുന്നത്. ഒരു വശത്ത് നഗരവാസികൾ വർഷങ്ങളായി കാത്തിരിക്കുന്ന തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ പ്രാരംഭ നടപടികൾ പുരോഗമിക്കുമ്പോൾ, മറു വശത്ത് 167 വർഷത്തിലേറെ പാരമ്പര്യമുള്ള തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽ നിന്ന് മാറ്റാനുള്ള പ്രഖ്യാപനവും വലിയ ചർച്ചയായിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇവയിലേത് പദ്ധതിയാകും വേഗത്തിൽ മുന്നേറുക? പരിശോധിക്കാം…

തിരുവനന്തപുരം മെട്രോ

തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിർദ്ദേശിക്കപ്പെട്ട തിരുവനന്തപുരം മെട്രോ അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഡിപിആർ സമർപ്പിച്ചെങ്കിലും ചില മാറ്റങ്ങൾ സർക്കാർ നിർദേശിച്ചിട്ടുണ്ട്. മെട്രോ റെയിൽ പദ്ധതി അനുമതിക്ക് നഗരത്തിൽ കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ ഉണ്ടായിരിക്കണം എന്നതാണ് കേന്ദ്രത്തിന്റെ മാനദണ്ഡം. എന്നാൽ, കെഎംആർഎൽ തയ്യാറാക്കിയ രേഖയിൽ തിരുവനന്തപുരത്തെ ജനസംഖ്യ 16 ലക്ഷം മാത്രമായാണ് കാണിച്ചിട്ടുള്ളത്.

31 കിലോമീറ്റർ റൂട്ടിലാണ് മെട്രോ വരുന്നത്. പാപ്പനംകോട് നിന്ന് തുടങ്ങി കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിൽ എത്തും. ടെക്‌നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ ബസ്‌സ്റ്റാൻഡ്‌, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന അലൈൻമെന്റ് ആണിത്. കൊച്ചി മെട്രോയുടെ മാതൃകയിൽ 60 ശതമാനം വായ്പയെടുത്തും, സംസ്ഥാന, കേന്ദ്ര സർക്കാരിൽ നിന്ന് 20 ശതമാനം വീതവുമെടുതത് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ALSO READ: മെട്രോയേക്കാൾ ചെലവ് കുറവ്; കൊച്ചിയിൽ ഇനി റോപ്പ്‌വേ?

മൃഗശാല മാറ്റുമോ?

നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മൃഗശാല തലസ്ഥാനത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. മൃഗശാല കാട്ടിലേക്ക് മാറ്റിസ്ഥാപിക്കുമെന്ന പ്രഖ്യാപനം വൻതോതിൽ ചർച്ചയാവുകയാണ്.  മൃഗങ്ങൾക്ക് കൂടുതൽ സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കുന്നതിനായി നെയ്യാർ ഡാം അല്ലെങ്കിൽ പാലോട് വനമേഖലയിലേക്ക് മൃഗശാല മാറ്റാനാണ് നിർദ്ദേശം.

നിലവിലെ 55 ഏക്കറോളം വരുന്ന പരിസരം അമേരിക്കയിലെ ന്യൂയോർക്കിലുള്ള മാഡിസൺ സ്ക്വയർമാതൃകയിൽ ലോകോത്തര നിലവാരമുള്ള പൊതു ചത്വരവും ടൂറിസ്റ്റ് ഹബ്ബുമായി ഉയർത്താനാണ് നീക്കം. എന്നാൽ, സാമ്പത്തിക പ്രതിസന്ധി, പാരമ്പര്യ സംരക്ഷണം എന്നിവ ഉയർത്തി അനുകൂലമായും പ്രതികൂലമായും ഉള്ള അഭിപ്രായങ്ങൾ വരുന്നുണ്ട്.

അടുത്ത മാറ്റം ഏതിൽ?

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിക്കാവും ആദ്യം മുൻഗണന ലഭിക്കുക. ഫ്ലൈഓവർ നിർമ്മാണവും റോഡ് വികസനവും ഇതിനകം ആരംഭിച്ചതിനാൽ മെട്രോയുടെ പ്രാരംഭ ഘട്ടങ്ങൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. അതേസമയം, മൃഗശാല മാറ്റിസ്ഥാപിക്കലിന് ദീർഘകാല പ്ലാനിംഗും ഉയർന്ന സാമ്പത്തിക ചെലവും ആവശ്യമായതിനാൽ, കൂടാതെ വൻതോതിൽ വിമർശനം ഉയരുന്ന സാഹചര്യത്തിലും കൂടുതൽ സമയമെടുക്കും.

English Summary:

Two major projects are currently at the centre of discussions over the changing face of Kerala’s capital city, Thiruvananthapuram. On one side, preliminary steps for the much-awaited Thiruvananthapuram Metro Rail project are progressing, raising expectations among city residents. On the other, the government’s announcement to relocate the Thiruvananthapuram Zoo.

Follow Us