AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram Missing Case: തിരുവനന്തപുരത്ത് കാണാതായ സ്ത്രീ കൊല്ലപ്പെട്ടു? വീടിന് സമീപം കുഴിച്ചിട്ടതായി അയല്‍വാസി

Thiruvananthapuram Missing Case: കഴിഞ്ഞ പന്ത്രണ്ടാം തീയതി മുതലാണ് പ്രിയംവദയെ കാണാതായത്. ഭർത്താവ് ഉപേക്ഷിച്ച് പോയതിനാൽ യുവതി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മക്കൾ പരാതി നൽകിയിരുന്നു.

Thiruvananthapuram Missing Case: തിരുവനന്തപുരത്ത് കാണാതായ സ്ത്രീ കൊല്ലപ്പെട്ടു? വീടിന് സമീപം കുഴിച്ചിട്ടതായി അയല്‍വാസി
പ്രിയംവദ
nithya
Nithya Vinu | Published: 15 Jun 2025 15:40 PM

തിരുവനന്തപുരം: വെള്ളറടയിൽ കാണാതായ പനച്ചമൂട് സ്വദേശി പ്രിയവദയെന്ന 48കാരിയെ അയൽവാസി കൊലപ്പെടുത്തിയെന്ന് പൊലീസ്. അയൽവാസിയായ വിനോദ്, വിനോദിന്റെ സഹോദരൻ സന്തോഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിനോദ് കുറ്റ സമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ പന്ത്രണ്ടാം തീയതി മുതലാണ് പ്രിയംവദയെ കാണാതായത്. ഭർത്താവ് ഉപേക്ഷിച്ച് പോയതിനാൽ യുവതി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മക്കൾ പരാതി നൽകിയിരുന്നു.

സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിനോദിന്റെ ഭാര്യാമാതാവ് പ്രിയംവദയുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും തന്റെ വീടിന്റെ സമീപത്ത് രക്തക്കറകൾ കണ്ടതായും പൊലീസിന് മൊഴി നൽകിയത്. വിനോദിന്‍റെ മകളുടെ കട്ടിലിന് താഴെ ഒരു കൈകണ്ടുവെന്ന അമ്മുമ്മയോട് പറഞ്ഞതെന്നാണ് വിവരം.

ALSO READ: അതിതീവ്ര മഴ; മണ്ണിടിച്ചിൽ ഭീഷണിയിൽ കാസർഗോഡ്, നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു 

മാവുവിള പള്ളിയിലെ പുരോ​ഹിതനോടാണ് സരസ്വതി ഇക്കാര്യം ആദ്യം പറഞ്ഞത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ രക്തക്കറയും മുടിയും കണ്ടെത്തി. പിന്നാലെയാണ് വിനോദിനെയും സന്തോഷിനെയും കസ്റ്റഡിയിലെടുത്തത്.

നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിൽ വിനോദ് കുറ്റം സമ്മതിച്ചതായാണ് വിവരം. സാമ്പത്തിക തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് വിനോദിന്റെ മൊഴി. വിനോദ് നൽകാനുള്ള പണം പ്രിയംവദ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.