Nedumangad Bjp worker death Attempt: സീറ്റ് നിഷേധിച്ചു, ബിജെപി നേതാക്കൾ മോശമായി സംസാരിച്ചു! മഹിളാമോർച്ച പ്രവർത്തക ജീവനൊടുക്കാൻ ശ്രമിച്ചു

BJP Women Worker Death Attempt: തന്നെപ്പറ്റി മോശമായി പലരും പ്രചരിപ്പിക്കുന്നുവെന്നും. തനിക്കിപ്പോൾ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ആർഎസ്എസ് കരിപ്പൂർ ശാഖയിലെ പ്രവർത്തകരാണ്...

Nedumangad Bjp worker death Attempt: സീറ്റ് നിഷേധിച്ചു, ബിജെപി നേതാക്കൾ മോശമായി സംസാരിച്ചു! മഹിളാമോർച്ച പ്രവർത്തക ജീവനൊടുക്കാൻ ശ്രമിച്ചു

Bihar Eledction 2025 bjp candidates list out

Updated On: 

16 Nov 2025 11:39 AM

തിരുവനന്തപുരം: ബിജെപിയെ പ്രതിക്കൂട്ടിലാക്കി വീണ്ടും ആത്മഹത്യാശ്രമം. സീറ്റ് നിഷേധിച്ചതിൽ മനംനൊന്താണ് ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെടുമങ്ങാട് നഗരസഭയിലെ പനയ്ക്കോട്ടല വാർഡിലെ ശാലിനിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മഹിളാമോർച്ചയുടെ ജില്ലാ നേതാവ് കൂടിയായ ശാലിനിക്കെതിരെ ആർഎസ്എസ് പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തി എന്നും പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ അപവാദം പറഞ്ഞു പരത്തുന്നു എന്നുമാണ് ആരോപണം.

ഇതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നും ശാലിനി പറഞ്ഞു.തന്നെപ്പറ്റി മോശമായി പലരും പ്രചരിപ്പിക്കുന്നുവെന്നും. തനിക്കിപ്പോൾ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ആർഎസ്എസ് കരിപ്പൂർ ശാഖയിലെ പ്രവർത്തകരാണ് ഇതിന് പിന്നിൽ അതാണ് താൻ ജീവനൊടുക്കാൻ ശ്രമിച്ചതിന് കാരണം. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

ALSO READ: സ്ഥാനാർഥിയാക്കിയില്ല; തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു

ഇന്ന് പുലർച്ചയോടെയാണ് സംഭവം. നെടുമങ്ങാട്ടിലെ വീട്ടിൽ വച്ചാണ് ശാലിനി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ശാലിനിയുടെ മകനാണ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കണ്ടെത്തിയത്. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

നിലവിൽ ശാലിനി അപകടനില തരണം ചെയ്തു എന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകനായ ആനന്ദ് കെ തമ്പി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടയാണ് നെടുമങ്ങാട്ടും സമാന സംഭവം ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളിൽ നിന്നും വലിയ വിമർശനമാണ് ബിജെപിക്കെതിരെ ഉയരുന്നത്.

കഴിഞ്ഞദിവസം തൃക്കണ്ണാപുരം വാർഡിലെ ബിജെപി പ്രവർത്തകനായ ആനന്ദ് കെ തമ്പിയും ബിജെപിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ആത്മഹത്യ ചെയ്തത്. ഉച്ചയോടെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആനന്ദിനെ ബന്ധുക്കൾ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സീറ്റ് നിഷേധിച്ചതിൽ വിഷമിച്ചാണ് ആനന്ദ് ജീവൻ ഒടുക്കിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും