Traffic Restrictions: തലസ്ഥാനത്ത് കുടുങ്ങുമോ? തിരുവനന്തപുരത്ത് പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം

Thiruvananthapuram Traffic Restrictions: നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു മാസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായ പിഡബ്ല്യുഡി കന്റോൺമെന്റ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ഔദ്യോഗികമായി അറിയിച്ചു. കൂടാതെ, തിരുമല - തൃക്കണ്ണാപുരം റോഡിൽ അറ്റക്കുറ്റ പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച (നവംബർ 1) വരെ ഈ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Traffic Restrictions: തലസ്ഥാനത്ത് കുടുങ്ങുമോ? തിരുവനന്തപുരത്ത് പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം

പ്രതീകാത്മക ചിത്രം

Updated On: 

31 Oct 2026 | 08:54 AM

തിരുവനന്തപുരം: ശബരിമല മണ്ഡലകാല – മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ടും മറ്റ് റോഡ് പ്രവൃത്തികളുടെ ഭാഗമായും തിരുവനന്തപുരം നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണങ്ങൾ. ശബരിമല മണ്ഡലകാല – മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വേളി – ഓൾ സെയിന്റ്സ് റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ വേളി – ഓൾ സെയിന്റ്‌സ് റോഡിൽ ഒക്ടോബർ 31 മുതൽ നവംബർ 15 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു മാസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായ പിഡബ്ല്യുഡി കന്റോൺമെന്റ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ഔദ്യോഗികമായി അറിയിച്ചു. കൂടാതെ, തിരുമല – തൃക്കണ്ണാപുരം റോഡിൽ അറ്റക്കുറ്റ പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച (നവംബർ 1) വരെ ഈ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ALSO READ: എടിഎം വഴി റേഷൻ വാങ്ങാം! ആദ്യ പരീക്ഷണം തിരുവനന്തപുരത്ത്

ഗതാഗത നിയന്ത്രണങ്ങൾ

  1. ഗതാഗത നിയന്ത്രണമുള്ള ദിവസങ്ങളിൽ ഓൾ സെയിന്റ്‌സിൽ നിന്ന് ശംഖുംമുഖം, വെട്ടുകാട് വഴി വേളിയിലേക്കും വേളിയിൽ നിന്ന് വെൺപാലവട്ടം ചാക്ക വഴിയും യാത്ര ചെയ്യാം.
  2. തിരുമല – മങ്ങാട്ടുകടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുത്തൻകട ജംഗ്ഷനിൽ നിന്നും തൃക്കണ്ണാപുരം ഭാഗത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.
  3. നേമത്ത് നിന്ന് തിരുമലയിലേക്ക് വരുന്ന വാഹനങ്ങൾ പ്ലങ്കലമുക്ക് ജംഗ്ഷനിൽ നിന്നും തിരിഞ്ഞു പോകണം.
  4. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിരോധനമുണ്ട്.

അമൃത, രാജ്യറാണി ട്രെയിനുകളിൽ കോച്ചുകൾ മാറ്റുന്നു

അമൃത എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ് എന്നീ ട്രെയിനുകൾ ലിങ്ക്- ഹോഫ്മാൻ- ബുഷ് കോച്ചുകളിലേക്ക് മാറ്റുന്നതായി റെയിൽവേ അറിയിച്ചു. നിലവിലെ പരമ്പരാഗത ഐസിഎഫ് കോച്ചുകൾക്ക് പകരമായാണ് ജർമ്മൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച കൂടുതൽ സുരക്ഷിതവും സുഖകരവുമായ എൽഎച്ച്ബി കോച്ചുകൾ വരുക. രാജ്യത്തെ തീവണ്ടി യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ വൻ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം.

രാമേശ്വരം–തിരുവനന്തപുരം സെൻട്രൽ–രാമേശ്വരം അമൃത എക്സ്പ്രസ് (ട്രെയിൻ നമ്പർ 16344/16343), 2027 ജനുവരി ഒന്ന് മുതൽ രാമേശ്വരത്തുനിന്നും, 2027 ജനുവരി രണ്ട് മുതൽ തിരുവനന്തപുരം സെൻട്രലിൽ നിന്നും LHB കോച്ചുകളോടെ സർവീസ് ആരംഭിക്കും. അതേസമയം, തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് ‘രാജ്യ റാണി എക്സ്പ്രസ്’ (ട്രെയിൻ നമ്പർ 16349/16350), ഡിസംബർ 31 മുതൽ തിരുവനന്തപുരം നോർത്തിൽ നിന്നും, ജനുവരി ഒന്ന് മുതൽ നിലമ്പൂർ റോഡിൽ നിന്നും എൽഎച്ച്ബി കോച്ചുകളോടെ സർവീസ് നടത്തുന്നതാണ്.

English Summary:

Traffic restrictions have been imposed on several roads in Thiruvananthapuram due to ongoing road renovation and maintenance works. The VelI–All Saints Road will remain completely closed to traffic from October 31 to November 15 as part of renovation work related to the upcoming Sabarimala pilgrimage season.

Loading...
Unable to load recommendations.
Follow Us
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
​ഗംഭീര ലുക്കും 169 KM റേഞ്ചും - യമഹയുടെ ഇ.വി
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം