AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thiruvananthapuram: തലസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷം, കോർപ്പറേഷന് വിമർശനം

Thiruvananthapuram Water Shortage: തലസ്ഥാനത്ത് കുടിവെള്ളമുടങ്ങുന്നത് തുടർകഥയാവുകയാണ്. വഴുതക്കാട് അനിരുദ്ധൻ റോഡിലുണ്ടായ ചോർച്ചയെ തുടർന്ന് സിവി രാമൻ റോഡിലെ വാൽവ് അടച്ചത് ഇരുനൂറിലേറെ കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങാൻ കാരണമായി. കലാഭവൻ തിയറ്ററിന് പിൻവശം, തൈക്കാട്, വലിയശാല തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായത്.

Thiruvananthapuram: തലസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷം, കോർപ്പറേഷന് വിമർശനം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 17 Apr 2026 | 12:55 PM

കൊടുംചൂടിൽ വലയുന്ന ജനങ്ങൾക്ക് ഇരുട്ടടി നൽകി കുടിവെള്ളക്ഷാമവും. പൈപ്പ് പൊട്ടുന്നതും ജലവിതരണം തടസ്സപ്പെടുന്നതും വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ, തലസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരം കോർപ്പറേഷനെതിരെ വിമർശനങ്ങൾ ഉയരുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വഴുതക്കാട് അനിരുദ്ധൻ റോഡിലുണ്ടായ ചോർച്ചയെ തുടർന്ന് സിവി രാമൻ റോഡിലെ വാൽവ് അടച്ചത് ഇരുനൂറിലേറെ കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങാൻ കാരണമായി. കലാഭവൻ തിയറ്ററിന് പിൻവശം, തൈക്കാട്, വലിയശാല തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായത്. എന്നാൽ പ്രതിസന്ധി പരി​ഹരിക്കാൻ കോർപ്പറേഷൻ ഇടപെടാതിരുന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായി.

വിവിധ കാരണങ്ങളാൽ തലസ്ഥാനത്ത് കുടിവെള്ളമുടങ്ങുന്നത് തുടർകഥയാവുകയാണ്. സ്മാർ‌ട്ട് സിറ്റി കരാറുകാരന്റെ അനാസ്ഥ മൂലം കുടിവെള്ളം തടസ്സപ്പെടുന്നതായി വാട്ടർ അതോറിറ്റിയും പരാതി ഉന്നയിച്ചിരുന്നു. പൈപ്പ് സ്ഥാപിച്ച കരാറുകാരന്റെ ഉത്തരവാദിത്തത്തിൽ നടക്കേണ്ട ചോർച്ച അടയ്ക്കൽ പ്രവൃത്തി നടക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനെ തുടർന്ന് വാൽവുകൾ അടയ്ക്കേണ്ടി വന്നിരിക്കുകയാണെന്നും ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

ALSO READ: ഇതെന്തൊരു ചൂടാ, കൊടുംചൂടിൽ വലഞ്ഞ് മലയാളികൾ; മഴ സാധ്യത ഏഴിടങ്ങളിൽ, ഇന്നത്തെ കാലാവസ്ഥ

അതേസമയം, തലസ്ഥാനത്തോടൊപ്പം മറ്റിടങ്ങളിലും കുടിവെള്ള പ്രതിസന്ധി തുടരുകയാണ്. കൊച്ചി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ജലവിതരണ പൈപ്പുകൾ പൊട്ടുന്നത് പതിവായിരിക്കുകയാണ്. ആലുവ ജില്ലാ ആശുപത്രിയില്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. ആശുപത്രിയിലും മറ്റും അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് ജലവിതരണം തടസ്സപ്പെട്ടത്.

Follow Us