Onam 2025: തിരുവോണം മാത്രമല്ല മൂന്ന് പ്രധാന ആഘോഷങ്ങളും സെപ്റ്റംബർ 5 -ന്… ഇത് അപൂർവ്വ സം​ഗമം

Thiruvonam, Teacher’s Day, and Nabi Day: എന്നാൽ നമ്മൾ മറന്നു പോയതും എല്ലാ വർഷവും കൃത്യമായി ഓർത്തു വയ്ക്കുന്നതുമായ രണ്ടു പ്രത്യേകതകൾ ആ ദിവസത്തിനുണ്ട്.

Onam 2025: തിരുവോണം മാത്രമല്ല മൂന്ന് പ്രധാന ആഘോഷങ്ങളും സെപ്റ്റംബർ 5 -ന്... ഇത് അപൂർവ്വ സം​ഗമം

Onam And Milad Un Nabi 2025

Updated On: 

30 Aug 2025 | 09:01 PM

കൊച്ചി: തിരുവോണത്തിന്റെ തയ്യാറെടുപ്പിലാണ് ഇപ്പോൾ ഓരോ മലയാളിയും. സെപ്റ്റംബർ 5 എന്നത് എല്ലാവരും ഈ വർഷത്തിന്റെ തുടക്കം മുതൽ ശ്രദ്ധിച്ചിരുന്നതും ഓർത്തു വെച്ചതും ഓണം എന്ന രീതിയിലാണ്. എന്നാൽ നമ്മൾ മറന്നു പോയതും എല്ലാ വർഷവും കൃത്യമായി ഓർത്തു വയ്ക്കുന്നതുമായ രണ്ടു പ്രത്യേകതകൾ ആ ദിവസത്തിനുണ്ട്. അതിൽ ഒന്ന് അധ്യാപക ദിനവും മറ്റൊന്ന് നബി ദിനവുമാണ്.

ഒരു അവധി പോയി

 

നബിദിനം തിരുവോണത്തിന്റെ അന്നു തന്നെ ആയതിനാൽ ഈ മാസത്തിൽ ലഭിക്കേണ്ട ഒരു അവധി ആണ് ഉദ്യോഗസ്ഥർക്ക് നഷ്ടമായത്.

 

തിരുവോണം: മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണത്തിലെ പ്രധാന ദിവസമാണ് തിരുവോണം. കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഈ ദിവസം മഹാബലി ചക്രവർത്തിയെ വരവേൽക്കാൻ മലയാളികൾ ആഘോഷങ്ങളൊരുക്കുന്നു.

 

അധ്യാപക ദിനം: ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5, അധ്യാപകരെ ആദരിക്കുന്നതിനുള്ള ദിവസമാണ്. ഗുരുക്കന്മാർക്ക് ആദരം അർപ്പിക്കാൻ വിദ്യാർത്ഥികൾ ഈ ദിനം ആഘോഷിക്കുന്നു.

 

നബി ദിനം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബി ദിനമായി ഇസ്ലാം മത വിശ്വാസികൾ ആഘോഷിക്കുന്നത്. ഈ ദിവസം പള്ളികളിലും വീടുകളിലും പ്രാർത്ഥനകളും പ്രത്യേക പരിപാടികളും സംഘടിപ്പിക്കാറുണ്ട്.

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം