AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KM Shahjahan: വിവാദ യൂട്യൂബ് വിഡിയോ, കെ എം ഷാജഹാനെതിരെ മൂന്ന് എംഎല്‍എമാരുടെ പരാതി

KM Shahjahan Controversial YouTube video: സിപിഐഎം നേതാവ് കെ ജെ ഷൈന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. കെഎം ഷാജഹാനെയും പ്രാദേശിക കോൺഗ്രസ് നേതാവിനെയും പ്രതി ചേർത്താണ് എഫ്ഐആർ.

KM Shahjahan: വിവാദ യൂട്യൂബ് വിഡിയോ, കെ എം ഷാജഹാനെതിരെ മൂന്ന് എംഎല്‍എമാരുടെ പരാതി
Km ShahjahanImage Credit source: social media
Nithya Vinu
Nithya Vinu | Published: 20 Sep 2025 | 08:11 AM

കൊച്ചി: കെ എം ഷാജഹാന്റെ പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിനെതിരെ ഷാജഹാനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി മൂന്ന് എംഎല്‍എമാ‍ർ. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍ എന്നിവരാണ് പരാതി നല്‍കിയത്.

ലൈംഗിക ആരോപണത്തിൽ എറണാകുളം ജില്ലയിലെ സിപിഎം എംഎൽഎ എന്ന് യൂട്യൂബ് ചാനലിൽ പറഞ്ഞതിൽ അപകീര്‍ത്തി ആരോപിച്ചാണ് പരാതി. ഷാജഹാന്റെ പരാമർശം എറണാകുളത്തെ ഇടത് എംഎല്‍എമാരെ സംശയനിഴലിലാക്കുയെന്നും വാര്‍ത്തയെ തുടര്‍ന്ന് മാനഹാനി ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. പരാതി നൽകിയത്.

ALSO READ: വിജിലൻസ് മിന്നൽ പരിശോധന; പാലക്കാട് റീജണൽ ഫയർ ഓഫീസറിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു

ഈ മാസം 16നാണ് ഷാജഹാന്‍ തന്റെ യൂട്യൂബ് ചാനലില്‍ സിപിഐഎം വനിതാ നേതാവിനേയും എറണാകുളത്തെ ഇടത് എംഎല്‍എമാരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തിൽ വിഡിയോ ചെയ്തത്. വിഡിയോ വസ്തുതാ വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.

അതേസമയം സിപിഐഎം നേതാവ് കെ ജെ ഷൈന്റെ പരാതിയില്‍ ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു. കെഎം ഷാജഹാനെയും പ്രാദേശിക കോൺഗ്രസ് നേതാവിനെയും പ്രതി ചേർത്താണ് എഫ്ഐആർ തയ്യാറാക്കിയത്. ഇതിന് പിന്നാലെയാണ് എംഎല്‍എമാരുടെ പരാതി. പ്രതിപക്ഷ നേതാവിന്‍റെ അറിവോടെയാണ് അപവാദ പ്രചാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു.