AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ഇനിയും ന്യൂനമര്‍ദ്ദ സാധ്യതകള്‍? സംസ്ഥാനത്ത് മഴ വീണ്ടും സജീവമായേക്കും

Details about the rainfall forecast in Kerala: സെപ്തംബര്‍ 23 വരെയുള്ള മുന്നറിയിപ്പുകളാണ് കാലാവസ്ഥ വകുപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ളത്. നിലവിലെ അറിയിപ്പുകള്‍ പ്രകാരം സെപ്തംബര്‍ 23 വരെ ഒരു ജില്ലയിലും അലര്‍ട്ടുകളില്ല. എന്നാല്‍ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത

Kerala Rain Alert: ഇനിയും ന്യൂനമര്‍ദ്ദ സാധ്യതകള്‍? സംസ്ഥാനത്ത് മഴ വീണ്ടും സജീവമായേക്കും
പ്രതീകാത്മക ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 20 Sep 2025 13:19 PM

Kerala rain update 2025 September 20: സംസ്ഥാനത്ത്‌ ഏതാനും ദിവസങ്ങളായി മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. കാലവര്‍ഷം പതുക്കെ വിടവാങ്ങുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, ഇന്ന് ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ല. നേരിയ മഴയ്ക്ക് മാത്രം സാധ്യതയുണ്ട്. സെപ്തംബര്‍ 23 വരെയുള്ള മുന്നറിയിപ്പുകളാണ് കാലാവസ്ഥ വകുപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ളത്. നിലവിലെ അറിയിപ്പുകള്‍ പ്രകാരം സെപ്തംബര്‍ 23 വരെ ഒരു ജില്ലയിലും അലര്‍ട്ടുകളില്ല. എന്നാല്‍ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കാലാവസ്ഥ അറിയിപ്പുകളില്‍ വരും മണിക്കൂറുകളില്‍ മാറ്റമുണ്ടാകാം.

അതേസമയം, കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് അനൗദ്യോഗിക സൂചനകള്‍. സെപ്തംബര്‍ 22 മുതല്‍ മൂന്നു നാലു ദിവസത്തേക്ക് മഴ വരുന്നുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുകള്‍ പങ്കുവയ്ക്കുന്ന ‘വെതര്‍മാന്‍ കേരള’ എന്ന ഫേസ്ബുക്ക് പേജില്‍ പറയുന്നുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 10 ദിവസത്തിനുള്ളില്‍ മൂന്ന് ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധനായ രാജീവന്‍ എരിക്കുളം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്. കാലവര്‍ഷം പിന്‍വാങ്ങുന്നതിന് മുമ്പ് സംസ്ഥാനത്ത് ഒരിക്കല്‍ കൂടി മഴ സജീവമായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സെപ്തംബര്‍ 23ന് ബംഗാള്‍ ഉള്‍ക്കടലില്‍ ആദ്യ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. രണ്ടാമത്തെ ന്യൂനമര്‍ദ്ദം 25, 26 തീയതികളോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രതീക്ഷിക്കാം. 25ന് ശേഷം കേരളത്തില്‍ രണ്ട് മൂന്ന് ദിവസത്തേക്ക് കാലവര്‍ഷം വീണ്ടും വ്യാപകമായി സജീവമായേക്കാമെന്നും രാജീവന്‍ എരിക്കുളം പറഞ്ഞു. സെപ്തംബര്‍ 30-ഓടെ മൂന്നാമത്തെ ന്യൂനമര്‍ദ്ദം ഉണ്ടായേക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

Also Read: La Nina: ലാനിന വരുന്നു, ഇനി കൊടും തണുപ്പ്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കള്ളക്കടൽ ജാഗ്രതാ നിർദേശം

സെപ്തംബര്‍ 22 മുതല്‍ 24ന് ഉച്ചയ്ക്ക് 2.30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 0.9 മുതല്‍ 1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും, തീരദേശവാസികള്‍ക്കും ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പങ്കുവച്ചത്‌