AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Crime News: പൊലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ

Crime News: പ്രതികളെ 35 കിലോമീറ്റർ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. കക്കൂസ് മാലിന്യവുമായി എത്തിയ വാഹനമാണ് പൊലീസിനെ ഇടിച്ച് കടന്നുകളയാൻ ശ്രമിച്ചത്.

Crime News: പൊലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
ashli
Ashli C | Published: 02 Oct 2025 23:04 PM

മലപ്പുറം: പൊലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 3 പേർ പിടിയിൽ. പ്രതികളെ 35 കിലോമീറ്റർ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. കക്കൂസ് മാലിന്യവുമായി എത്തിയ വാഹനമാണ് പൊലീസിനെ ഇടിച്ച് കടന്നുകളയാൻ ശ്രമിച്ചത്. സംഭവത്തിൽ 3 പേരാണ് പോലീസിന്റെ പിടിയിലായത്. ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഫി(25), അങ്ങാടിപ്പുറം സ്വദേശി ഫൗസാൻ(25), കടുങ്ങപുരം സ്വദേശി ജംഷീർ(25) എന്നിവരാണ് അറസ്റ്റിലായത്. തിരൂർ, താനൂർ, പരപ്പനങ്ങാടി പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ പോലീസിന്റെ വലയിലായത്.

പ്രതികൾ സഞ്ചരിച്ച വാഹനത്തെ പോലീസ് ചെയ്‌സ് ചെയ്തതാണ് പിടികൂടിയത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നത്. തിരൂർ ടൗണിലാണ് സംഭവം. തിരൂർ പോലീസ് പതിവ് വാഹന പരിശോധന നടത്തുമ്പോഴാണ് കക്കൂസ് മാലിന്യവുമായി ഒരു വാഹനം എത്തിയത്. ഇതിനെ പോലീസ് തടയാൻ ശ്രമിച്ചപ്പോൾ വാഹനം നിർത്താതെ മുന്നോട്ട് പോവുകയായിരുന്നു. ഇതിന് പിന്നാലെ വാഹനത്തെ പോലീസ് പിന്തുടരുകയായിരുന്നു. കൈകാണിച്ചു വാഹനം നിർത്താൻ ശ്രമിച്ച എസ്ഐക്ക് നേരെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചു എന്നാണ് പോലീസ് പറയുന്നത്. അതേസമയം വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ചാലിയത്ത് വെച്ചാണ് പോലീസ് ഈ വാഹനത്തെ പിടികൂടിയത്. സംഭവത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കെഎസ്ആർടിസി ബസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി

പത്തനാപുരം: കെഎസ്ആർടിസി ബസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. പത്തനാപുരം ഡിപ്പോയിലെ ബസ്സിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. എറണാകുളത്തു നിന്നും വന്ന ബസ്സിലായിരുന്നു കഞ്ചാവ്. ബാഗിനുള്ളിൽ ഉപേക്ഷിച്ച് നിലയിലായിരുന്നു കണ്ടെത്തിയത്. യാത്രക്കാർ ഇറങ്ങിയശേഷം ഉടമസ്ഥൻ ഇല്ലാതെ ഉപേക്ഷിച്ച നിലയിൽ കിടക്കുകയായിരുന്നു ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

രണ്ടു കിലോ കഞ്ചാവാണ് ബസ്സിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ പത്തനാപുരം പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഗതാഗത മന്ത്രിയുടെ ബസ് തടയലിനു പിന്നാലെ കെഎസ്ആർടിസി ബസ്സുകളിൽ സ്പെഷ്യൽ ഡ്രൈവ് നടത്താൻ ആണ് ഡിഎംഡിയുടെ തീരുമാനം.