AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cannabis Seized: പത്തനാപുരം ഡിപ്പോയിലെ കെഎസ്ആർടിസി ബസിനുള്ളിൽ കഞ്ചാവ്

Cannabis Seized in KSRTC:രണ്ടു കിലോ കഞ്ചാവാണ് ബസ്സിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ പത്തനാപുരം പോലീസ് അന്വേഷണം ആരംഭിച്ചു

Cannabis Seized: പത്തനാപുരം ഡിപ്പോയിലെ കെഎസ്ആർടിസി ബസിനുള്ളിൽ കഞ്ചാവ്
CannabisImage Credit source: Tv9 Network
ashli
Ashli C | Published: 02 Oct 2025 22:47 PM

പത്തനാപുരം: കെഎസ്ആർടിസി ബസിനുള്ളിൽ കഞ്ചാവ് കണ്ടെത്തി. പത്തനാപുരം ഡിപ്പോയിലെ ബസ്സിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. എറണാകുളത്തു നിന്നും വന്ന ബസ്സിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ച് നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാർ ഇറങ്ങിയശേഷം ഉടമസ്ഥൻ ഇല്ലാതെ ഉപേക്ഷിച്ച നിലയിൽ കിടക്കുകയായിരുന്നു ബാഗ്.

രണ്ടു കിലോ കഞ്ചാവാണ് ബസ്സിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ പത്തനാപുരം പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഗതാഗത മന്ത്രിയുടെ ബസ് തടയലിനു പിന്നാലെ കെഎസ്ആർടിസി ബസ്സുകളിൽ സ്പെഷ്യൽ ഡ്രൈവ് നടത്താൻ ഡിഎംഡിയുടെ തീരുമാനം.

നാളെ മുതൽ എല്ലാ ജില്ലകളിലും സിഎംഡി സ്ക്വാഡ് പരിശോധന നടത്തും. കൊല്ലത്ത് ബസ് തടഞ്ഞു പരിശോധന നടത്തിയ മന്ത്രി കെ ബി ഗണേഷ് കുമാർ മുൻവശത്ത് കുപ്പി കൂട്ടിയിട്ടതിനു വിമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബസിന്റെ ഉൾവശത്തെ വൃത്തി, ബസ് കഴുകിയിട്ടുണ്ടോ, മുൻവശത്തെ കുപ്പി കൂട്ടിയിട്ടിട്ടുണ്ടോ എന്നിവ പരിശോധിക്കും.

കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനനെ കയ്യേറ്റം ചെയ്യാൻ നടത്തിയ സംഭവത്തിൽ 25 പേർക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്

കണ്ണൂർ:കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ 25 പേർക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്. ചൊക്ലി പോലീസ് ആണ് സംഭവത്തിൽ നടപടി സ്വീകരിച്ചത്. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് എംഎൽഎയെ തടഞ്ഞതെന്ന് പോലീസിന്റെ എഫ്ഐആറിൽ പറയുന്നു.

കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് എംഎൽഎ കെ.പി മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഡയാലിസിസ് സെന്റർ സമരസമിതി അംഗങ്ങളാണ് എംഎൽഎയുടെ വാഹനം തടഞ്ഞു നിർത്തുകയും ആക്രമണം നടത്തുകയും ചെയ്തത്. കരിയാട് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്ററിൽ നിന്നുള്ള മാലിന്യം കുടിവെള്ളത്തിൽ കലരുന്നതിനെതിരെ രണ്ടര വർഷമായി സമരം ചെയ്യുകയാണ് നാട്ടുകാർ. എന്നാൽ ഈ വിഷയത്തിൽ എംഎൽഎ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നടത്തിയത്.

സംഭവം നടക്കുമ്പോൾ എംഎൽഎയ്ക്കൊപ്പം പാർട്ടിക്കാരെ സഹായികളോ ഉണ്ടായിരുന്നില്ല. പ്രതിഷേധക്കാർ എംഎൽഎയുടെ വാഹനം വഴിയിൽ തടഞ്ഞു നിർത്തുകയും, തുടർന്ന് ഉദ്ഘാടനം നടക്കുന്ന സ്ഥലത്തേക്ക് നടന്നു പോകാൻ ഒരുങ്ങിയപ്പോൾ എംഎൽഎ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ആയിരുന്നു. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന്, കഴിഞ്ഞ ഒരു വർഷത്തോളമായി സമരസമിതി പ്രതിഷേധത്തിൽ ആയിരുന്നു.