Thrissur Newborn Murder: അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കി; വീട്ടുകാരെ പറ്റിക്കാന്‍ വയറിൽ തുണിക്കെട്ടി; ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ചതും സഹായമായി
Thrissur Newborn Murder Case: ഗർഭിണിയായ വിവരം വീട്ടുകാർ അറിയാതിരിക്കാൻ വയറിൽ തുണിക്കെട്ടി മറച്ചുവയ്ക്കുകയായിരുന്നു. രണ്ട് പ്രസവക്കാലവും മറച്ചുവയ്ക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കിയും അയഞ്ഞ വസ്ത്രം ധരിക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
തൃശ്ശൂർ: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രണ്ട് കുട്ടികളെയും അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കിയാണെന്നാണ് യുവതിയുടെ മൊഴി. ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിച്ചതും പ്രസവിക്കാൻ സഹായകരമായി . ഗർഭിണിയായ വിവരം വീട്ടുകാർ അറിയാതിരിക്കാൻ വയറിൽ തുണിക്കെട്ടി മറച്ചുവയ്ക്കുകയായിരുന്നു. രണ്ട് പ്രസവക്കാലവും മറച്ചുവയ്ക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കിയും അയഞ്ഞ വസ്ത്രം ധരിക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അതേസമയം മകൾ ഗർഭിണിയായ വിവരം താൻ അറിഞ്ഞില്ലെന്നാണ് യുവതിയുടെ അമ്മ ഇന്നലെ പറഞ്ഞത്. ഈ വീട്ടില്‍ പ്രസവിച്ചെങ്കില്‍ താനറിയുമെന്നും ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും അമ്മ സുമതി മാധ്യമങ്ങളോട് പറഞ്ഞത്. അനീഷയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നവെന്നും എന്നാൽ തനിക്ക് ഇഷ്ടമില്ലാത്തതിനാല്‍ മകൾ പ്രണയബന്ധത്തിൽ നിന്ന് മാറിയെന്നും സുമതി പറയുന്നു. വിവാഹം നടത്തി തരണമെന്ന് ആവശ്യപ്പെട്ട് പ്രതികളിൽ ഒരായ ഭവിൻ വീട്ടിലെത്തി ശല്യം ചെയ്തിരുന്നുവെന്നും നാലു കൊല്ലമായി ഇരുവരും പ്രണയത്തിലാണെന്ന കാര്യം ഈയിടെയാണ് താൻ അറിഞ്ഞതെന്നും അമ്മ പറഞ്ഞു.
Also Read:‘ഈ വീട്ടില്‍ പ്രസവിച്ചെങ്കില്‍ ഞാനറിയും, ഗര്‍ഭിണിയാണെന്നും അറിഞ്ഞിരുന്നില്ല’; അനീഷയുടെ അമ്മ സുമതി
അതേസമയം രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതിയായ അനീഷ രണ്ടാം പ്രതി ഭവിൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുന്നത്. ഇതിനു പുറമെ കുഴിച്ചിട്ട സ്ഥലത്ത് ഇന്ന് ഫൊറൻസിക് സംഘം പരിശോധന നടത്തും. ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുക.
കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ഭവിൻ കുട്ടികളുടെ അസ്ഥികളുമായി പുതുക്കാട് പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്നാണ് വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പില്‍ അനീഷയെ (22) പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ അനീഷ കുറ്റം സമ്മതിച്ചിരുന്നു. ആദ്യത്തെ കുട്ടി ജനിച്ചപ്പോള്‍ത്തന്നെ മരിച്ചിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നു. രണ്ടാമത്തെ പ്രസവശേഷം കുഞ്ഞ് കരയാന്‍ തുടങ്ങിയപ്പോള്‍ മുഖത്ത് കൈയമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നെന്നും യുവതി മൊഴി നൽകിയിരുന്നു. ഇരുവരും തമ്മിലുള്ള തർക്കങ്ങളാണ് ഭവിൻ വിവരം പോലീസിനെ അറിയിക്കാൻ തീരുമാനിച്ചത്.