Peechi dam : ശക്തമായ മഴ; പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

Peechi Dam Shutters to be Raised: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Peechi dam : ശക്തമായ മഴ; പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

Peechi Dam

Published: 

16 Aug 2025 | 09:20 PM

തൃശ്ശൂർ : ജില്ലയിൽ കഴിഞ്ഞ ദിവസം ലഭിച്ച ശക്തമായ മഴയെ തുടർന്ന് പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ അധികൃതർ തീരുമാനിച്ചു. നിലവിൽ ഒരു ഇഞ്ച് തുറന്നിട്ടുള്ള ഷട്ടറുകൾ നാളെ രാവിലെ എട്ടുമണി മുതൽ ഘട്ടം ഘട്ടമായി നാലിഞ്ചു കൂടി ഉയർത്തി ആകെ അഞ്ച് ഇഞ്ച് ആക്കുമെന്ന് പീച്ചി ഹെഡ് വർക്ക് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലെ തോതിൽ നിന്ന് പരമാവധി 20 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവരും പുഴയോരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 

മഴ മുന്നറിയിപ്പ്

 

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്ന സാഹചര്യത്തിൽ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ദുരന്തനിവാരണ അതോറിറ്റിയുടെ ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ