AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thrissur Pooram 2026: തൃശ്ശൂർ പൂരം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Thrissur Pooram Traffic Restrictions: പൂരത്തോടനുബന്ധിച്ച് പാർക്കിങ് സു​ഗമമാക്കാൻ 'വഴികാട്ടി' ഡിജിറ്റലൈസ്ഡ് വെഹിക്കിൾ‌ പാർക്കിങ് മാനേജ്മെന്റ് സിസ്റ്റം ഏർപ്പെടുത്തിയതായും സിറ്റി പോലീസ് അറിയിച്ചു. പൂരത്തിന് വേണ്ടി പോലിസ് ഏർപ്പെടുത്തിയ 30 പാർക്കിങ് സ്ഥലങ്ങൾ ക്യൂആർ കോഡ് വഴി സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ വഴി പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Thrissur Pooram 2026: തൃശ്ശൂർ പൂരം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 26 Apr 2026 | 07:40 AM

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ന​ഗരത്തിൽ ഇന്നും നാളെയും (ഏപ്രിൽ 26, 27) ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ ന​ഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് ​നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. പൂരത്തോടനുബന്ധിച്ച് പാർക്കിങ് സു​ഗമമാക്കാൻ ‘വഴികാട്ടി’ ഡിജിറ്റലൈസ്ഡ് വെഹിക്കിൾ‌ പാർക്കിങ് മാനേജ്മെന്റ് സിസ്റ്റം ഏർപ്പെടുത്തിയതായും സിറ്റി പോലീസ് അറിയിച്ചു. പൂരത്തിന് വേണ്ടി പോലിസ് ഏർപ്പെടുത്തിയ 30 പാർക്കിങ് സ്ഥലങ്ങൾ ക്യൂആർ കോഡ് വഴി സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ വഴി പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്യൂആർ കോഡ് സ്കാൻ ചെയ്താൽ 30 പാർക്കിങ് സ്ഥലങ്ങളും അവിടേക്കുള്ള ലൊക്കേഷനും ലഭിക്കുന്നതാണ്. കൂടാതെ, സിറ്റി പോലീസ് രൂപകൽപന ചെയ്ത ആൻഡ്രോയിഡ്/ഐഒഎസ് ആപ്ലിക്കേഷൻ വഴി വാഹനങ്ങളുടെ നമ്പറും ഡ്രൈവറുടെ മൊബൈൽ നമ്പറും റജിസ്റ്റർ ചെയ്താൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്ത വിവരവും പാർക്ക് ചെയ്ത സ്ഥലത്തിന്റെ ഗൂഗിൾ മാപ്പ് ലൊക്കേഷനും ലഭിക്കുന്നതാണ്.

​ഗതാ​ഗത നിയന്ത്രണം

ഇന്നും നാളെയും ​തൃശൂർ ന​ഗരത്തിൽ​ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിൻപ്രകാരം, സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വടക്കുന്നാഥ ക്ഷേത്ര പരിസരത്തും ഏപ്രിൽ 27ന് പകൽപൂരം കഴിയുന്നത് വരെ പാർക്കിങ് അനുവദിക്കുന്നതല്ല. പാലിയേക്കര ടോൾ‌ പ്ലാസ വഴി തൃശൂർ ഭാ​ഗത്തേക്ക് വരുന്ന വാഹനങ്ങൾ തലോർ ബൈപ്പാസിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തലോർ – ഒല്ലൂർ – കുരിയച്ചിറ – മുണ്ടുപ്പാലം – ശക്തൻ സ്റ്റാൻഡ് വഴിയും എറണാകുളം ഭാ​ഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മനോരമ ജം​ഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുണ്ടുപാലം–കുരിയച്ചിറ–ഒല്ലൂർ വഴി തലോർ ബൈപ്പാസിലൂടെയും സഞ്ചരിക്കണം. ഗുരുവായൂർ, പട്ടാമ്പി, കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കിഴക്കേക്കോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് തൃശൂരിലേക്ക് വരുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ വഴിയും പോകേണ്ടതാണ്.

ALSO READ: പൂരപ്രേമികളിൽ ആവേശമുണർത്തി ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ല, ദുരന്തത്തിൻ്റെ കണ്ണീരിൽ ശക്തൻ്റെ മണ്ണ്

മാവേലിക്കരയിൽ ​ഗതാ​ഗത നിയന്ത്രണം

മാവേലിക്കരയിൽ ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശുഭാനന്ദ ഗുരുവിന്റെ 144-ാമത് പൂരം ജന്മനക്ഷത്ര മഹാമഹത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര കടന്നുപോകുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയും, നാളെ വൈകിട്ട് 5.30 മുതൽ 7.30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. മാന്നാർ ഭാ​ഗത്ത് നിന്ന് മാവേലിക്കര ഭാ​ഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെന്നിത്തല – കല്പംമൂട് ജം​ഗ്ഷനിൽ നിന്ന് തിരിഞ്ഞ് കോട്ടമുറി, വലിയപെരുമ്പുഴ, തട്ടാരമ്പലം വഴി മാവേലിക്കര എത്തേണ്ടതാണ്.

മാവേലിക്കര ഭാഗത്ത് നിന്ന് മാന്നാർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തട്ടാരമ്പലം- കോട്ടമുറി- കല്ലുംമൂട് വഴിയും പോകേണ്ടതാണ്. ഹരിപ്പാട് നിന്ന് പന്തളത്തിലേക്ക് പോകുന്ന വാഹനങ്ങൾ പുളിമൂട്ടിൽ പാലം ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഗണപതി അമ്പലം, ബുദ്ധ ജംഗ്ഷൻ, കല്ലുമല വഴി പുതിയ കാവിൽ എത്തിയ ശേഷം പന്തളം ഭാഗത്തേക്ക് പോകേണ്ടതാണ്. ഹരിപ്പാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയകാവ് ചർച്ച് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കല്ലുമല, ബുദ്ധ ജംഗ്ഷൻ, ഗണപതി അമ്പലം വഴി പുളിമൂട്ടിൽ പാലം ജംഗ്ഷനിൽ എത്തിയ ശേഷം ഹരിപ്പാട് ഭാഗത്തേക്ക് പോകേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

Follow Us