Thrissur Newborn Murder: നവജാതശിശുക്കളുടെ കൊലപാതകം: മൃതദേഹം സംസ്കരിച്ച കുഴികൾ പരിശോധിക്കും, പ്രതികൾ ഇന്ന് കോടതിയിലേക്ക്

Thrissur Newborn Murder Case Update: ഇന്നലെ ഇരുപ്രതികളെയും തെളിവെടുപ്പ് നടത്തുന്നതിന് ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ചിരുന്നു. ഭവിനുമായിട്ടുള്ള ബന്ധത്തിൽനിന്ന് അനീഷ പിന്മാറാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾക്ക് ആരംഭമായത്.

Thrissur Newborn Murder: നവജാതശിശുക്കളുടെ കൊലപാതകം: മൃതദേഹം സംസ്കരിച്ച കുഴികൾ പരിശോധിക്കും, പ്രതികൾ ഇന്ന് കോടതിയിലേക്ക്

പ്രകികളായ ഭവിനും അനീഷയും

Published: 

30 Jun 2025 06:31 AM

തൃശ്ശൂർ: വ്യത്യസ്ത സമയങ്ങളിലായി രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതിയായ അനീഷ രണ്ടാം പ്രതി ഭവിൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുന്നത്. കൂടാതെ സംഭവത്തിൽ ഇന്ന് മൃതദേഹം സംസ്കരിച്ച കുഴികൾ തുറന്ന് പരിശോധിക്കും. ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുക.

ഇന്നലെ ഇരുപ്രതികളെയും തെളിവെടുപ്പ് നടത്തുന്നതിന് ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ചിരുന്നു. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ജന്മം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. രണ്ടാമത്തെ കുഞ്ഞിനെ 2024 ഓഗസ്റ്റ് 29നും കൊലപ്പെടുത്തി. എന്നാൽ കുട്ടികൾ ജനച്ചതിന് പിന്നാലെ മരിച്ചെന്നാണ് അനിഷ ഭവിനെ വിശ്വസിപ്പിച്ചത്. രകർമ്മം ചെയ്യാനായി ണ്ടു കൊലപാതകങ്ങൾക്ക് ശേഷം നാലും എട്ടും മാസത്തെ ഇടവേളകളിലാണ് അസ്ഥി പെറുക്കി സൂക്ഷിച്ചത്.

എന്നാൽ ഇരുവർക്കും ഇടയിലുണ്ടായ തർക്കമാണ് കൊലപാതക വിവരം പുറംലോകത്തെ അറിയിച്ചത്. ഭവിനാണ് അസ്ഥികളുമായി പുതുക്കാട് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. ഫേയ്‌സ്ബുക്കിലൂടെയാണ് അനീഷയുമായി ഭവിൻ പരിജയത്തിലായത്. 12 മണിക്കൂർ ചോദ്യം ചെയ്തതിന് ഒടുവിലാണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമെതിരെയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഭവിനുമായിട്ടുള്ള ബന്ധത്തിൽനിന്ന് അനീഷ പിന്മാറാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾക്ക് ആരംഭമായത്. ഇതിനെത്തുടർന്ന് ഇരുവരും തമ്മിൽ കഴിഞ്ഞദിവസം വലിയ പ്രശ്‌നമുണ്ടായി. പിന്നാലെയാണ് ഭവിൻ പോലീസ് സ്‌റ്റേഷനിലേക്ക് കുഞ്ഞുങ്ങളുടെ അസ്ഥികളുമായി എത്തി വെളിപ്പെടുത്തൽ നടത്തിയത്.

 

Related Stories
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യശാലി നിങ്ങളാകാം, സമൃദ്ധി ലോട്ടറി ഫലം പുറത്ത്
Kerala Local Body Election 2025: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തും; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
Actress Attack Case: വിധി ചോർന്നോ? നടിയെ ആക്രമിച്ച കേസിൽ ഡിജിപിക്ക് പരാതി
Arya Rajendran: ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം