Kottayam Tourist Bus Accident: കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്‌

Tourist bus overturns near Kuravilangad: കുറവിലങ്ങാടിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിനി ആണ് മരിച്ചത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇരുപതോളം പേരുടെ നില ഗുരുതമാണെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്

Kottayam Tourist Bus Accident: കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്‌

പ്രതീകാത്മക ചിത്രം

Updated On: 

27 Oct 2025 | 06:19 AM

കോട്ടയം: കുറവിലങ്ങാട് ചീങ്കല്ലിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിനി സന്ധ്യ (45) ആണ് മരിച്ചത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഇരുപതോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഇരിട്ടിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ചീങ്കല്ലേല്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവര്‍ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ്. അപകടശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.

ലോറി കൊക്കയിലേക്ക് മറിഞ്ഞു

അതേസമയം, കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ച്ചുത്തില്‍ കൊക്കയിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി സെന്തില്‍കുമാറാണ് മരിച്ചത്. ക്ലീനര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ക്ലീനറുടെ പരിക്ക് ഗുരുതരമല്ല.

അപകടങ്ങള്‍ വര്‍ധിക്കുന്നു

സമീപദിവസങ്ങളില്‍ നിരവധി അപകടവാര്‍ത്തകളാണ് പുറത്തുവരുന്നത്. മാവേലിക്കര-തിരുവല്ല റോഡില്‍ പ്രായിക്കര ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസിനും സ്വകാര്യ ബസിനും ഇടയില്‍പെട്ടുണ്ടായ അപകടത്തില്‍ കറ്റാനം സ്വദേശിയായ റോബിന്‍ കോശി വര്‍ഗീസ് (40) ആണ് മരിച്ചത്.

Also Read: കോട്ടയത്ത് പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമം; പിതാവായ ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്ന് പേർ പിടിയിൽ

കോഴിക്കോട് കണ്ണഞ്ചേരിയില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചതാണ് മറ്റൊരു അപകടവാര്‍ത്ത. നല്ലളം സ്വദേശിനി സുഹറ (45) ആണ് മരിച്ചത്. കണ്ണഞ്ചേരിയിലെ പെട്രോള്‍ പമ്പിന് സമീപം ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മീന്‍ കയറ്റി വന്ന ലോറി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സുഹറ ലോറിക്കടിയില്‍പെട്ടു.

ആറാട്ടുപുഴ പാലത്തിന്റെ അപ്രോച്ച് റോഡിലെ കുഴിയില്‍ വീണ് 24കാരന്‍ മരിച്ചതും കഴിഞ്ഞ ദിവസമാണ്. ചങ്ങനാശേരി സ്വദേശി ഹെവിന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ