Thamarassery Ghat: താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം; ഈ വഴി പോയാൽ പണികിട്ടും…
Thamarassery Ghat Traffic restrictions: വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ചുരത്തില്‍ വാഹന ഗതാഗതം നിയന്ത്രിക്കുന്നത്. ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തി വിടൂ.

Thamarassery Ghat
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിൽ വെള്ളിയാഴ്ച (ഇന്ന്) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എൻഎച്ച് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇന്ന് രാവിലെ എട്ടുമണി മുതൽ മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണം. വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ചുരത്തില്‍ വാഹന ഗതാഗതം നിയന്ത്രിക്കുന്നത്. ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തി വിടൂ.
ഗതാഗത നിയന്ത്രണം
ഗതാഗതനിയന്ത്രണത്തില്‍ നിന്ന് പൊതുഗതാഗതം ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ബസുകള്‍ നിയന്ത്രിച്ചായിരിക്കും കടത്തിവിടുന്നത്.
അതിനാല്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, പരീക്ഷകള്‍ തുടങ്ങി അത്യാവശ്യ യാത്രചെയ്യുന്നവര്‍ യാത്രാസമയം ക്രമീകരിക്കേണ്ടതാണ്.
മൾട്ടി ആക്സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ പോകണം.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പൊതുഗതാഗതം ഒഴികെയുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് പോകേണ്ടത്.
ത്തേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പനമരം നാലാം മൈല്‍ കൊറോം വഴിയും, മീനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവ പച്ചിലക്കാട് പനമരം നാലാം മൈല്‍ വഴിയും പോകേണ്ടതാണ്.
കല്‍പ്പറ്റ ഭാഗത്ത് നിന്നുള്ളവര്‍ പനമരം നാലാം മൈല്‍ വഴിയും വൈത്തിരി ഭാഗത്ത് നിന്ന് വരുന്നവര്‍ പടിഞ്ഞാറത്തറ വെള്ളമുണ്ട വഴിയും പോകേണ്ടതാണ്.
വടുവന്‍ചാല്‍ ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ നാടുകാണി ചുരം വഴി യാത്ര ചെയ്യുക.