നാട്ടുകാർക്ക് സംശയം തോന്നി, പൊലീസ് വാതിൽ തുറന്നപ്പോൾ കണ്ടത് ദാരുണകാഴ്ച; കൊല്ലത്ത് ദമ്പതികൾ മരിച്ച നിലയിൽ

Elderly Couple Found Dead in Kollam's Uliyakovil: ഉളിയക്കോവില്‍ വയോധിക ദമ്പതികളെ അടച്ചിട്ട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജനനി നഗര്‍ 129-ല്‍ അപ്പുക്കുട്ടന്‍ മുകുന്ദന്‍, ഭാര്യ ബീന എന്നിവരാണ് മരിച്ചത്. വീട്ടിലെ ഹാളില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു അപ്പുക്കുട്ടന്റെ മൃതദേഹം. കട്ടിലില്‍ മരിച്ച നിലയിലാണ് ബീനയെ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.

നാട്ടുകാർക്ക് സംശയം തോന്നി, പൊലീസ് വാതിൽ തുറന്നപ്പോൾ കണ്ടത് ദാരുണകാഴ്ച; കൊല്ലത്ത് ദമ്പതികൾ മരിച്ച നിലയിൽ

ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്‌

Published: 

16 Nov 2026 | 09:08 PM

കൊല്ലം: ഉളിയക്കോവില്‍ വയോധിക ദമ്പതികളെ അടച്ചിട്ട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജനനി നഗര്‍ 129-ല്‍ അപ്പുക്കുട്ടന്‍ മുകുന്ദന്‍ (78), ഭാര്യ ബീന (74) എന്നിവരാണ് മരിച്ചത്. വീട്ടിലെ ഹാളില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു അപ്പുക്കുട്ടന്റെ മൃതദേഹം. കട്ടിലില്‍ മരിച്ച നിലയിലാണ് ബീനയെ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. മരണകാരണം വ്യക്തമല്ല. രണ്ട് ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇവരുടെ മക്കള്‍ വിദേശത്താണ്. ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് മക്കളാണ് പ്രദേശവാസികളെ വിവരം അറിയിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി വീട് പരിശോധിച്ചത്. വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നാണ് ദമ്പതികളുടെ മൃതദേഹം പുറത്തെത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അപ്പുക്കുട്ടന്‍ മുകുന്ദന്റെ തലയില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസ് വീടിനുള്ളില്‍ പരിശോധന നടത്തി. രണ്ട് ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. വീടിന്റെ പുറത്തെ ലൈറ്റ് തെളിഞ്ഞുകിടക്കുന്നത് കണ്ട് പ്രദേശവാസികള്‍ക്ക് സംശയം തോന്നിയിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.

പോസ്റ്റ്‌മോര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനയ്ക്കും ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. ഈസ്റ്റ് പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: അരുണ്‍, രാഹുല്‍. മരുമക്കള്‍: ദിവ്യ, അരുണിമ.

Also Read: അവധിക്ക് നാട്ടിലെത്തിയ യുവാവ് കവിളിൽ വെടിയേറ്റ് മരിച്ചു, സ്കൂട്ടർ മറിഞ്ഞ നിലയിൽ

മൃതദേഹവുമായി പ്രതിഷേധം

അതേസമയം, പേരാമ്പ്രയില്‍ ജപ്തിക്കിടെ ജീവനൊടുക്കിയ വീട്ടമ്മയുടെ മൃതദേഹവുമായി നാട്ടുകാര്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കൂത്താളിയില്‍ മരിച്ച കവിതയുടെ മൃതദേഹവുമായി നടുവണ്ണൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നിലാണ് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചത്. കടം എഴുതി തള്ളണമെന്നും, നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. എല്ലാ നടപടിക്രമങ്ങളും പാലിച്ചതിന് ശേഷമാണ് ജപ്തിയിലേക്ക് കടന്നതെന്നാണ് ബാങ്ക് വിശദീകരിക്കുന്നത്.

കവിതയും ഭര്‍ത്താവ് ബാബുവും എട്ട് വര്‍ഷം മുമ്പെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തിയിലേക്ക് കടന്നത്. മരിക്കുന്നതിന് തലേദിവസം അഞ്ച് ലക്ഷം രൂപ അടയ്ക്കാന്‍ സാവകാശം തേടി ബാബുവും കവിതയും ബാങ്കിലെത്തിയിരുന്നു. എന്നാല്‍ ബാങ്ക് അത് അനുവദിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ്‌ലൈന്‍ നമ്പര്‍: 1056, 0471-2552056)

English Summary

An elderly couple was found dead inside their locked home in Uliyakovil, Kollam. The deceased are Appukkuttan Mukundan (78) and his wife, Beena Mukundan (74). Kollam East Police entered the house after neighbors noticed it had been locked for two days. Both had health issues, and police have launched an investigation into the deaths.

Loading...
Unable to load recommendations.
Follow Us
Related Stories
Sabarimala Mandala Kalam 2026: വ്രതശുദ്ധിയുടെ പുണ്യകാലത്തിന് തുടക്കം! മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു
ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ടു കേൾക്കാനോ പാടില്ലെന്ന് പറയാനാകുമോ? DJ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ല; ഹൈക്കോടതി
Sabarimala Weather Update: ശബരിമലയിലെ കാലാവസ്ഥ എങ്ങനെ? മഴയ്ക്ക് സാധ്യതയുണ്ടോ? തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്‌
Kerala Lottery Result Today: ആ ഭാഗ്യശാലി നിങ്ങളാണെങ്കിലോ! ടിക്കറ്റ് എടുത്തവർ വേഗം നോക്കിക്കോളൂ; ഇന്നത്തെ ലോട്ടറി ഫലം പുറത്ത്
അവധിക്ക് നാട്ടിലെത്തിയ യുവാവ് കവിളിൽ വെടിയേറ്റ് മരിച്ചു, സ്കൂട്ടർ മറിഞ്ഞ നിലയിൽ
ഒറ്റപ്പാലത്ത് പിടിയിലായ ഗുരുമൂർത്തി ഭീകരരുടെ റിക്രൂട്ടിങ് ഏജന്റ്; സിന​ഗോ​ഗ് ആക്രമണത്തിൽ ബന്ധമെന്ന് സംശയം
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
എട്ടാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളം എത്ര കൂടും?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?