AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Car Accident: ഉരുണ്ടുനീങ്ങിയ കാറിനടിയിൽപ്പെട്ട വീട്ടമ്മ മരിച്ചു; മകന് പരിക്ക്

വീടിന്റെ ​ഗേറ്റ് തുറക്കാൻ ശ്രമിക്കുകയായിരുന്നു അന്നമ്മയും ഷിജിനും. ഈ സമയത്ത് പോർച്ചിൽനിന്ന് കാർ പിന്നിലോട്ട് ഉരുളുകയായിരുന്നു.

Car Accident: ഉരുണ്ടുനീങ്ങിയ കാറിനടിയിൽപ്പെട്ട വീട്ടമ്മ മരിച്ചു; മകന് പരിക്ക്
അന്നമ്മImage Credit source: social media
sarika-kp
Sarika KP | Updated On: 14 Oct 2025 11:26 AM

കോട്ടയം: പിന്നിലോട്ട് ഉരുണ്ടുനീങ്ങിയ കാറിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. മീനടം കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസാണ്‌ (53) മരിച്ചത്. അപകടത്തിൽ‌‌ ഒപ്പമുണ്ടായിരുന്നു മകന് പരിക്കേറ്റു. ഷിജിൻ കെ. തോമസിനാണ് (25) കാലിന് പരിക്കേറ്റത്. ഷിജിനെ തെള്ളകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.

വീടിന്റെ ​ഗേറ്റ് തുറക്കാൻ ശ്രമിക്കുകയായിരുന്നു അന്നമ്മയും ഷിജിനും. ഈ സമയത്ത് പോർച്ചിൽനിന്ന് കാർ പിന്നിലോട്ട് ഉരുളുകയായിരുന്നു. പോർച്ചിൽ നിന്ന് കുത്തനെയുള്ള ഇറക്കത്തിൽ വേ​ഗത്തിലെത്തിയ കാറിനടിയിൽ ഇരുവരും പെടുകയായിരുന്നു. ​ഗേറ്റും തകർന്നിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ ഷിബിൻ ഹാന്‍ഡ് ബ്രേക്കിടാന്‍ മറന്നതാണ് കാര്‍ പിന്നിലേക്ക് ഉരുണ്ടുനീങ്ങാൻ കാരണം.

Also Read: യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കാത്തതിലെ അതൃപ്തി പരസ്യമാക്കാൻ അബിൻ വര്‍ക്കി, ഇന്ന് മാധ്യമങ്ങളെ കാണും

ശബ്ദം കേട്ടെത്തിയ നാട്ടുകാർചേർന്ന് കാർ ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അന്നമ്മയെ സമീപത്തെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴി മരണപ്പെട്ടത്. അന്നമ്മ എൽഐസി ഏജന്റാണ്. ഭർത്താവും മൂത്തമകനും വിദേശത്താണ്. പാമ്പാടിയിൽനിന്ന് എസ്ഐ പി.ബി. ഉദയകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. സംസ്കാരം പിന്നീട്.‌‌‌